കയര്‍മേഖലയുടെ ആധുനികവല്‍ക്കരണം: വിദഗ്ധ ചര്‍ച്ചയ്ക്ക് കളമൊരുക്കി ധനമന്ത്രി
ആലപ്പുഴ : ആലപ്പുഴയില്‍ അടുത്തമാസം അരങ്ങേറുന്ന അന്താരാഷ്ട്ര കയര്‍മേളയ്ക്ക് മുന്നോടിയായി മേഖലയുടെ വൈവിധ്യവല്‍ക്കരണവും ആധുനികതയും എന്ന വിഷയത്തില്‍ വ്യവസായികളും കയറ്റുമതിക്കാരുമായി ധനമന്ത്രി ചര്‍ച്ച നടത്തി. കയര്‍ രംഗം പുതിയ മേഖലയിലേക്ക് കടക്കണം. ഗുണം കുറഞ്ഞതാണ് ഉല്‍പന്നങ്ങളുടെ കമ്പോളം നഷ്ടപ്പെടുത്തിയത്. കേര കൃഷി നടത്തുന്ന കര്‍ഷകര്‍ക്ക് തൊണ്ട് ഒരു പ്രധാന ഉല്‍പന്നമാണെന്ന് ബോധമുണ്ടാകണമെന്ന് ധനമന്ത്രി പറഞ്ഞു.
അതേസമയം നിസാരകാര്യങ്ങള്‍ക്കുണ്ടാകുന്ന മിന്നല്‍ പണിമുടക്ക് കയര്‍ മേഖലയെ ദുരിതങ്ങള്‍ക്ക് വിധേയമാക്കും. ഇതുക്കൊണ്ടുതന്നെ വ്യവസായം തമിഴ്‌നാട്ടിലേക്ക് പോകാന്‍ കാരണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. കയര്‍ വ്യാപാരം ആലപ്പുഴയില്‍തന്നെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. ഈ മേഖലയില്‍ അടിക്കടിയുണ്ടാകുന്ന സമരംമൂലം സര്‍ക്കാര്‍ കയര്‍ ഫാക്ടറിതന്നെ ചെങ്ങന്നൂരിലേക്ക് മാറ്റിയ സംഭവം ചര്‍ച്ചയില്‍ വ്യവസായികള്‍ ഉയര്‍ത്തിക്കാട്ടി. പരമ്പരാഗത ചകിരിക്ക് ഇന്നും മാര്‍ക്കറ്റില്‍ നല്ലമൂല്യമാണ്.
പാകമെത്തിയ തേങ്ങയുടെ തൊണ്ടില്‍നിന്നും ഉല്‍പാദിപ്പിക്കുന്ന ചകിര ഗുണമേന്മയുളളതാണ്. എന്നാല്‍ തമിഴ്‌നാട്ടില്‍ കരിക്കില്‍നിന്നും ചകിരി ഉല്‍പാദിപ്പിച്ച് ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നുണ്ട്. കാലങ്ങളായി തമിഴ്‌നാട്ടില്‍ ഉപയോഗികുന്ന യന്ത്രങ്ങള്‍പ്പോലും കേരളത്തില്‍ എത്തിയിട്ടില്ല. ഈ മേഖലയിലെ യന്ത്രവല്‍ക്കരണത്തിന്റെ പോരായ്മ വ്യവസായികള്‍ ചൂണ്ടിക്കാട്ടി.
സബ്‌സീഡി നല്‍കി ചകിരി ഉണ്ടാക്കുന്ന സ്ത്രീ തൊഴിലാളികള്‍ക്ക് ആധുനിക യന്ത്ര സംവിധാനങ്ങളെ കുറിച്ച് ശരിയായ അവബോധം നല്‍കണം. ചര്‍ച്ചയില്‍ വിവേക് വേണുഗോപാല്‍ , റോബി ഫ്രാന്‍സീസ്, ജേക്കബ് നെരോത്ത്, ദേവരാജന്‍, പി വി ശശീന്ദ്രന്‍, കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍ നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."