HOME
DETAILS
MAL
യാത്രാവിലക്കിന് കാരണം വകതിരിവില്ലാത്ത നയം: മുഖ്യമന്ത്രി
backup
September 12 2017 | 01:09 AM
തലശേരി: ലോകം അംഗീകരിച്ചാലും തങ്ങള്‍ അംഗീകരിക്കില്ലെന്ന കേന്ദ്രത്തിന്റെ വകതിരിവില്ലാത്ത നയത്തിന്റെ ഭാഗമായാണ് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈന സന്ദര്‍ശനം വിലക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ആരെയെങ്കിലും മണിയടിച്ച് നേടിയതല്ല ചൈനായാത്ര. ചൈനയില്‍ നടന്ന ടൂറിസം മീറ്റിന് ഐക്യരാഷ്ട്രസഭയുടെ ക്ഷണം ലഭിച്ച ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്. എന്നാല്‍,കാരണമില്ലാതെ അനുമതി നിഷേധിക്കുകയായിരുന്നു.
അണ്ടല്ലൂര്‍ കാവില്‍ തെയ്യം അനുഷ്ഠാന വ്യാഖ്യാന സമുച്ചയം പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."