കോസ്റ്റ് ഗാര്‍ഡില്‍ യാന്ത്രിക്; എന്‍ജിനിയറിങ് ഡിപ്ലോമക്കാര്‍ക്ക് അപേക്ഷിക്കാം
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ യാന്ത്രിക് ആകാന്‍ അപേക്ഷ ക്ഷണിച്ചു. എന്‍ജിനിയറിങ്ങില്‍ ഡിപ്ലോമയുള്ളവര്‍ക്കാണ് അവസരം. ജനുവരി 2018 ബാച്ചിലേക്കാണ് റിക്രൂട്ട്‌മെന്റ്.
2018 ഫെബ്രുവരിയില്‍ പരശീലനം ആരംഭിക്കും. ചെന്നൈ, മുംബൈ, നോയിഡ, കൊല്‍ക്കത്ത കേന്ദ്രങ്ങളിലാണ് റിക്രൂട്ട്‌മെന്റ് നടക്കുക. ഇന്ത്യന്‍ പൗരന്‍മാരായ പുരുഷന്‍മാര്‍ക്കാണ് റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ അവസരമുള്ളത്. എസ്.എസ്.എല്‍.സി അല്ലെങ്കില്‍ മെട്രിക്കുലേഷന്‍ അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായരാണ് അപേക്ഷിക്കാന്‍ യോഗ്യര്‍. കൂടാതെ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, ടെലികമ്യൂണിക്കേഷന്‍ (റേഡിയോ, പവര്‍) തുടങ്ങിയ എന്‍ജിനിയറിങ് ബ്രാഞ്ചുകളിലൊന്നില്‍ ആകെ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ അംഗീകരിച്ച ത്രിവത്സര എന്‍ജിനിയറിങ് ഡിപ്ലോമ നേടിയിരിക്കണം.
പട്ടികജാതി, പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍, ദേശീയതലത്തില്‍ മികച്ച പ്രകടനം നടത്തിയ കായികതാരങ്ങള്‍, കോസ്റ്റ് ഗാര്‍ഡിലെ സേവനത്തിനിടയില്‍ മരിച്ചവരുടെ മക്കള്‍ എന്നിവര്‍ക്കു യോഗ്യതാ പരീക്ഷയില്‍ അഞ്ചു ശതമാനം മാര്‍ക്കിളവ് അനുവദിച്ചിട്ടുണ്ട്. ഇവര്‍ക്ക് എന്‍ജിനിയറിങ് ഡിപ്ലോമയില്‍ 55 ശതമാനം മാര്‍ക്ക് മതി.
18നും 20നും മധ്യേയാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി, പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്ക് അഞ്ചു വര്‍ഷവും ഒ.ബി.സി വിഭാഗത്തിനു മൂന്നു വര്‍ഷവും ഇളവു ലഭിക്കും. എഴുത്തുപരീക്ഷ, കായികക്ഷമതാ പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ യോഗ്യതാ പരീക്ഷയുടെ മെറിറ്റ് പരിഗണിച്ച് ചുരുക്കപ്പട്ടിക തയാറാക്കും.
ംംം.ഷീശിശിറശമിരീമേെഴൗമൃറ.ഴീ്.ശി എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷിക്കാവുന്ന അവസാന തിയതി:
സെപ്റ്റംബര്‍ 13.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."