നാടാകെ നാറുന്നു; മൂക്ക് പൊത്തി ജനം
സുല്‍ത്താന്‍ ബത്തേരി: നഗരസഭയിലെ കരിവള്ളിക്കുന്ന് മാലിന്യപ്ലാന്റിലേക്ക് കത്തിക്കാന്‍ എത്തിച്ച മാലിന്യം നിറച്ച ട്രാക്ടര്‍ നാട്ടുകാര്‍ തടഞ്ഞു.
ഇന്നലെ രാവിലെയാണ് കരിവള്ളിക്കുന്നിലെ പ്ലാന്റിന് സമീപം നാട്ടുകാര്‍ ട്രാക്ടര്‍ തടഞ്ഞത്. തകര്‍ന്ന പ്ലാന്റില്‍ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കത്തിക്കുന്നത് കാരണം പ്രദേശത്ത് അസഹനീയമായ ദുര്‍ഗന്ധവും അന്തരീക്ഷ മലിനീകരണവും വ്യാപകമായ സാഹചര്യത്തിലാണ് നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയത്. കരിവള്ളിക്കുന്നിലെ പ്ലാന്റില്‍ മാലിന്യം കത്തിക്കുന്ന ഭാഗത്ത് പലസ്ഥലങ്ങളിലും കാലപ്പഴക്കത്താല്‍ ദ്രവിച്ച് തുളകള്‍ വീണിട്ടുണ്ട്. ഇതിലൂടെ മാലിന്യം കത്തിക്കുമ്പോള്‍ പുറത്ത് വരുന്ന പുക പ്രദേശവാസികള്‍ക്ക് ദുരിതമാവുകയാണ്.
ഈ പ്രശ്‌നം ചൂണ്ടിക്കാണിച്ച് മാസങ്ങള്‍ക്ക് മുമ്പ് ചര്‍ച്ച നടത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ പ്ലാന്റ് നവീകരിക്കാമെന്ന് അധികൃതര്‍ ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇതുവരെ യാതൊരു നവീകരണ പ്രവര്‍ത്തികളും നടന്നിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ പ്ലാന്റിന്റെ കേടുപാടുകള്‍ തീര്‍ക്കാതെ ഇവിടെ മാലിന്യം കത്തിക്കാന്‍ അനുവദിക്കില്ലന്നാണ് നാട്ടുകാരുടെ മുന്നിറിയിപ്പ്.
പ്രദേശത്ത് പുകപടലങ്ങള്‍ പടരാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡില്‍ പരാതിയും നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവിടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കരുതെന്ന് ബോര്‍ഡ് മുനിസിപ്പാലിറ്റിക്ക് നോട്ടിസ് നല്‍കിയതായും നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."