എല്‍.ഡി.എഫ് വന്നതിന് ശേഷം വീടുകളില്‍ മനഃസമാധാനം നഷ്ടപ്പെട്ടു: വി.കെ ഇബ്രാഹിം കുഞ്ഞ്
കൊച്ചി: എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നതിന് ശേഷം കേരളത്തിലെ വീടുകളില്‍ മനഃസമാധാനം നഷ്ടപ്പെട്ടതായി മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ. ഇടതു സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി താലൂക്ക് എക്‌സൈസ് ഓഫിസുകളിലേക്ക് നടത്തിയ മാര്‍ച്ചിന്റെ ഭാഗമായി കണയന്നൂര്‍ താലൂക്ക് എക്‌സൈസ് ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ഭരിക്കുന്ന സമയത്ത് കേരളത്തിലെ സാധാരണക്കാര്‍ പണിയെടുത്ത് കിട്ടുന്ന ശമ്പളം വീട്ടില്‍ സുരക്ഷിതമായി എത്തിച്ച് ഭാര്യമാരെ ഏല്‍പിക്കുകയും കുടുംബത്തിലെ ദൈനംദിന കാര്യങ്ങള്‍ക്കായി വിനിയോഗിക്കുകയൂം ചെയ്തിരുന്നു. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയയോടെ സാധാരണക്കാരുടെ ശമ്പളമെല്ലാം ബീവറേജുകളില്‍ ചെലവഴിച്ചാണ് വീടുകളിലെത്തുന്നത്.
വിദ്യാലയങ്ങളുടെയും ആരാധനാലയങ്ങളുടെയും 200 മീറ്റര്‍ ദൂരത്തിലേ ബാറുകള്‍ അനുവദിക്കാവൂ എന്ന നയം പോലും തിരുത്തി ഇവയുടെയെല്ലാം ഗെയിറ്റില്‍ നിന്ന് അമ്പത് മീറ്റര്‍ ദൂരത്തില്‍ പോലും മദ്യശാലകള്‍ തുറക്കുന്നതിന് അനുമതി നല്‍കിയിരിക്കുകയാണിവര്‍. ഇടതുസര്‍ക്കാര്‍ ഈ മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരവേലിയേറ്റം തന്നെ സംസ്ഥാനത്ത് ഉണ്ടാകുമെന്ന് ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.എ മമ്മു അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ ജലീല്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി ടി.എം അബ്ബാസ് നന്ദി പറഞ്ഞു. ജില്ലാ ലീഗ് ഓഫിസ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച എക്‌സൈസ് ഓഫിസിന് മുന്നില്‍ പൊലിസ് തടഞ്ഞു. മുസ്‌ലിം ലീഗ് നേതാക്കളായ വി.എസ് അബ്ദുറഹ്മാന്‍, വി.എ ബഷീര്‍, ജലീല്‍ ആര്‍ട്ട്‌മെന്‍, മജീദ് പറക്കാടന്‍, സി.എം അലിയാര്‍, കെ.എ സിദ്ദീഖ്, സി,എം അബ്ദുല്‍ കരീം, പി.കെ ഇബ്രാഹിം, ജബ്ബാര്‍ പുന്നക്കാടന്‍, പി.എം.എ ലത്തീഫ്, പി.ഇ.എ റഹിം, വി.എസ് അബൂബക്കര്‍, ഹംസ മൂലയില്‍, ടി.എം അലി, യൂത്ത്‌ലീഗ് നേതാക്കളായ സുബൈര്‍ കാരുവള്ളി, പി.എ സലിം, പി.എം മുഹമ്മദ് ഹസന്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
മൂവാറ്റുപുഴ: നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ എക്‌സൈസ് മാര്‍ച്ച് ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി എം അമീര്‍ അലി, നിയോജക മണ്ഡലം സെക്രട്ടറി എം എം സീതി , ട്രഷറര്‍ പി എസ് സൈനുദ്ദീന്‍, വൈസ് പ്രസിഡന്റുമാരായ പി എ ബഷീര്‍, എം കെ ഹസ്സന്‍ ഹാജി, സെക്രട്ടറി എം എം അലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രകടനത്തിന് വി ഇ നാസര്‍, എം പി ഇബ്രാഹിം, ജലാല്‍ സ്രാമ്പിക്കല്‍. കെ ബി ഷംസുദ്ദീന്‍, പി യു ഷംസുദ്ദീന്‍, സി എം ഷുക്കൂര്‍, റ്റി എം അലിയാര്‍, കെ പി മുഹമ്മദ്, പി സി രാജന്‍ , എം എം അബൂബക്കര്‍, റ്റി എം ഹാഷിം, നിസാര്‍ പോത്താനിക്കാട് , ബഷീര്‍ മാറാടി, റ്റി എസ് കെ മൈതീന്‍, വി.എ സലീം , പി എസ് അജീഷ്, വി എ ഇബ്രാഹിം, വി എം ബഷീര്‍, യു പി ജമാല്‍, അബ്ദുള്‍ കരീം വട്ടക്കുടി, സുധീര്‍ ആട്ടായം , സലാം ആട്ടായം, കെ എം ഷക്കീര്‍, പി പി മൈതീന്‍ , അലി പായിപ്ര, പി എം അലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ - കുന്നത്തുനാട് നിയോജക മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ പെരുമ്പാവൂര്‍ എക്‌സൈസ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.പി അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രതിഷേധ മാര്‍ച്ച് പെരുമ്പാവൂര്‍ ലീഗ് ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച് നഗരംചുറ്റി എക്‌സൈസ് ഓഫീസിന് മുന്നിലെത്തിയപ്പോള്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ സമ്മേളനത്തില്‍ മുസ്‌ലിം ലീഗ് കുന്നത്തുനാട് നിയോജക മണ്ഡലം പ്രസിഡന്റ് കെ.എച്ച് മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് എന്‍.വി.സി അഹമ്മദ്, ജില്ലാ സെക്രട്ടറി എം.യു ഇബ്രാഹീം, കുന്നത്തുനാട് മണ്ഡലം സെക്രട്ടറി എ.എം ബഷീര്‍, മുഹമ്മദ് ബിലാല്‍ എന്നിവര്‍ സംസാരിച്ചു. മുസലിം ലീഗ് പെരുമ്പാവൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് എസ്.ഷറഫ് സ്വാഗതവും ജന.സെക്രട്ടറി സുബൈര്‍ ഓണംമ്പിള്ളി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."