ആലക്കോട് കൃഷിഭവനില്‍ ഉപയോഗമില്ലാതെ ഉപകരണങ്ങള്‍
ആലക്കോട്: ആലക്കോട് കൃഷിഭവനില്‍ ലക്ഷങ്ങള്‍ വിലവരുന്ന കാര്‍ഷിക ഉപകരണങ്ങള്‍ തുരുമ്പെടുത്തു നശിക്കുന്നു. കാര്‍ഷിക കര്‍മസമിതിക്കു വേണ്ടി രണ്ടുവര്‍ഷം മുമ്പ് വാങ്ങിയ ഉപകരണങ്ങളാണ് നാഥനില്ലാതെ മുറിക്കുള്ളില്‍ കൂട്ടിയിട്ടിരിക്കുന്നത്.
കാര്‍ഷിക മേഖലക്ക് ഉണര്‍വ് നല്‍കാനാണ് 2014ല്‍ ആലക്കോട് പഞ്ചായത്തില്‍ കാര്‍ഷിക കര്‍മസേനക്ക് രൂപം നല്‍കിയത്. 25 പേരടങ്ങുന്ന സംഘത്തിനു വിദഗധ പരിശീലനവും കൃഷിഭവന്റെ നേതൃത്വത്തില്‍ നല്‍കിയിരുന്നു. കര്‍മസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രസിഡന്റും സെക്രട്ടറിയും അടങ്ങുന്ന കമ്മിറ്റിയും രൂപീകരിച്ചു.
എന്നാല്‍ വര്‍ഷം മൂന്നു കഴിഞ്ഞിട്ടും കമ്മിറ്റിയുടെ പ്രവര്‍ത്തനം കടലാസില്‍ ഒതുങ്ങിയിരിക്കുകയാണ്. 2015 ഒക്ടോബറിലാണ് 9.5 ലക്ഷം രൂപയുടെ കാര്‍ഷിക ഉപകരണങ്ങള്‍ കര്‍മസമിതിക്കായി കൃഷിവകുപ്പ് വാങ്ങിയത്.
കാട് തെളിക്കുന്ന യന്ത്രം, തെങ്ങ് കയറുന്ന യന്ത്രം, പവര്‍ സ്‌പ്രേയര്‍, കുഴിയെടുക്കുന്ന യന്ത്രം തുടങ്ങി നിരവധി ഉപകരണങ്ങളാണ് അന്ന് വാങ്ങിക്കൂട്ടിയത്. കാട് തെളിക്കുന്ന യന്ത്രം മാത്രമാണ് ഒരു തവണയെങ്കിലും മുറിക്കുള്ളില്‍ നിന്ന് പുറത്തെടുത്തത്.
പരിശീലനം ലഭിച്ചവര്‍ കര്‍മസമിതിയുമായി സഹകരിക്കാന്‍ തയാറാകാതെ വന്നതാണ് ഉപകരണങ്ങള്‍ മുറിക്കുള്ളിലാകാന്‍ കാരണമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."