മഞ്ചേരിയിലെ റോഡ് വികസനം: നടപടികള്‍ വേഗത്തിലാക്കും
മഞ്ചേരി: നാടുകാണി-പരപ്പനങ്ങാടി റോഡ് വികസന പ്രവൃത്തികളോടനുബന്ധിച്ച് നടക്കുന്ന മഞ്ചേരിയിലെ മലപ്പുറം -നിലമ്പൂര്‍ റോഡ് വീതികൂട്ടലിനു ജനകീയ പിന്തുണ. വീതികൂട്ടുന്നതിനു സ്ഥലം ഏറ്റെടുത്ത് നടപടികള്‍ വേഗത്തിലാക്കാന്‍ അഡ്വ. എം. ഉമ്മര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന റവന്യു, ജനപ്രതിനിധി, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കള്‍, പൊലിസ് തുടങ്ങിയവരുടെ യോഗത്തില്‍ തീരുമാനമായി.
മഞ്ചേരിയുടെ ഗതാഗതക്കുരുക്ക് തീര്‍ക്കുന്നതിനായി ജനകീയ ഇടപെടലിലൂടെയുള്ള വികസനമാണ് മുന്നോട്ടുവയ്ക്കുകയെന്ന് എം.എല്‍.എ പറഞ്ഞു.
ആദ്യഘട്ടമെന്നോണം പൊതുമരാമത്ത് വിഭാഗത്തിന്റെ കൈയേറിയ ഭൂമികള്‍ കണ്ടത്തുന്നതിനു നടപടികള്‍ ആരംഭിക്കും. മഞ്ചേരി നെല്ലിപറമ്പ് വരെ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അവിടന്നങ്ങോട്ടുള്ള സര്‍വേ നടപടികളാണ് ഇനി നടക്കാനുള്ളത്.സ്ഥലം ലഭ്യമാവുന്ന മുറക്ക് നടപടികള്‍ വേഗത്തിലാക്കുമെന്ന് പ്രൊജക്ട് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. വികസന പ്രവൃത്തികളുടെ ഭാഗമായി ബൈപ്പാസ് റോഡുകളുടെ വികസനം കൂടി കണക്കിലെടുക്കണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.
ഗതാഗത തടസം ഒഴിവാക്കുന്നതിനായി കൂടുതല്‍ ഡിവൈഡറുകള്‍ സ്ഥാപിച്ച് ഗതാഗതം ശാസ്ത്രീയമാക്കണമെന്നും വ്യാപാരികള്‍ക്കു തിരിച്ചടിയാവുന്ന നടപടികള്‍ വികസനങ്ങളുടെ ഭാഗമായി ഉണ്ടാവരുതെന്നും അഭിപ്രായമുയര്‍ന്നു. 2019 മാര്‍ച്ചോടെ പൂര്‍ത്തീകരിക്കേണ്ട പദ്ധതിയാണ് നാടുകാണി- പരപ്പനങ്ങാടി റോഡ് വികസനം. നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.എം സുബൈദ, വൈസ് ചെയര്‍മാന്‍ വി.പി ഫിറോസ്, വല്ലാഞ്ചിറ മുഹമ്മദലി, അസൈന്‍ കാരാട്, പറമ്പന്‍ റശീദ്, മഞ്ചേരി സി.ഐ, എസ്.ഐ റിയാസ് ചാക്കീരി, റവന്യു-മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."