HOME
DETAILS

വിജയന്‍ തോമസിന് കെ.പി.സി.സിയുടെ കാരണം കാണിക്കല്‍ നോട്ടിസ്

  
backup
September 13 2017 | 01:09 AM

%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%8b%e0%b4%ae%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%b8


തിരുവനന്തപുരം: പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന കെ.പി.സി.സി നിര്‍വാഹക സമിതി അംഗവും മുന്‍ സെക്രട്ടറിയുമായ വിജയന്‍ തോമസിന് പ്രസിഡന്റ് എം.എം ഹസന്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. വിജയന്‍ തോമസ് ബി.ജെ.പിയുമായി അടുക്കുന്നതായും സൂചനയുണ്ട്.
മുന്‍ യു.പി.എ സര്‍ക്കാരിനെയും മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിനേയും വിമര്‍ശിക്കുകയും പാര്‍ട്ടി നയത്തിനെതിരേ പ്രസംഗിക്കുകയും ചെയ്തതിന് അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാനുള്ള കാരണം കാണിക്കാനാവശ്യപ്പെട്ടാണ് നോട്ടിസ് നല്‍കിയതെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു. ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണം. സംഘ് പരിവാര്‍ അനുകൂല ചാനലിനു നല്‍കിയ അഭിമുഖത്തിലും ഒരു പൊതുപരിപാടിയില്‍ നടത്തിയ പ്രസംഗത്തിലും നടത്തിയ പരാമര്‍ശങ്ങളാണ് നേതൃത്വത്തെ പ്രകോപിപ്പിച്ചത്. നരേന്ദ്രമോദി ഇന്ത്യ കണ്ട മികച്ച പ്രധാനമന്ത്രിയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തിലുണ്ടായിരുന്ന യു.പി.എ സര്‍ക്കാരുകളെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതു പാര്‍ട്ടിയില്‍ ചര്‍ച്ചയായിരിക്കെ തന്നെ, കോണ്‍ഗ്രസിലെ തമ്മിലടി കാരണം സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ സമരം ചെയ്യാനാവുന്നില്ലെന്ന പ്രസ്താവനയുമുണ്ടായി. ഇതോടെയാണ് നേതൃത്വം നടപടിയിലേക്കു നീങ്ങിയത്.
പ്രവാസി വ്യവസായി കൂടിയായ വിജയന്‍ തോമസ് കോണ്‍ഗ്രസ് ചാനലായ ജയ്ഹിന്ദിന്റെ ചെയര്‍മാനായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് കെ.ടി.ഡി.സി ചെയര്‍മാനായും പ്രവര്‍ത്തിച്ചു. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലും നിയമസഭാ തെരഞ്ഞെടുപ്പിലും ചില നേതാക്കള്‍ അദ്ദേഹത്തെ സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചിരുന്നെങ്കിലും സ്ഥാനാര്‍ഥിത്വം ലഭിച്ചില്ല.
ഇതുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളും അകല്‍ച്ചയ്ക്കു കാരണമായതായി പറയപ്പെടുന്നുണ്ട്. ബി.ജെ.പിയുടെ സംസ്ഥാന നേതാക്കളുമായി അദ്ദേഹം ആശയവിനിമയം നടത്തിയതായി സൂചനയുണ്ട്. ബി.ജെ.പിയിലേക്കു പോകുന്ന കര്യത്തില്‍ അടുത്തുതന്നെ തീരുമാനമുണ്ടാകുമെന്നും അറിയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  6 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  7 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  8 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  8 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  8 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  9 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  9 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  9 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  9 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  9 hours ago