ഇലക്ട്രിക് കട്ടറിന്റെ ബ്ലേഡ് കഴുത്തില്‍ തറച്ച് യുവാവ് മരിച്ചു
കണിയാമ്പറ്റ: ജോലിക്കിടെ ഇലക്ട്രിക്ക് കട്ടറിന്റെ ബ്ലേഡ് കഴുത്തില്‍ തറച്ച് യുവാവ് മരിച്ചു. മില്ലുമുക്ക് ലക്ഷംകുന്ന് കോളനിയിലെ കൊട്ടത്തൊടിക അബ്ദുല്‍ഖാദര്‍-സുബൈദ ദമ്പതികളുടെ മകന് റിയാസ്(26) ആണ് മരിച്ചത്. ഇന്‍ഡസ്ട്രിയല്‍ ജോലി ചെയ്യുന്ന റിയാസ് ചിത്രമൂലയിലെ ഒരു വീടിന് ഷീറ്റിടുന്നതിനിടെ ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. ഇരുമ്പ് പൈപ്പുകള്‍ മുറിക്കുന്ന കട്ടറിന്റെ ബ്ലേഡ്് മാറ്റി പുതിയതിട്ട് ഓണ്‍ ചെയ്യുന്നതിനിടെ ഊരിത്തെറിച്ച് കഴുത്തില്‍ തറക്കുകയായിരുന്നു. ഉടന്‍തന്നെ കൂടെയുണ്ടായിരുന്ന ജോലിക്കാരും നാട്ടുകാരും ചേര്‍ന്ന് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
ഭാര്യ: മിസ്രിയ. രണ്ടു വയസുകാരന് മുഹമ്മദ് നിഹ്മല്‍ നിയാസ് ഏക മകനാണ്. സഹോദരങ്ങള്‍: ശിഹാബ്, ഹസീബ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."