HOME
DETAILS

പറവൂര്‍ പ്രസംഗം: പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു: കെ.പി ശശികല

  
backup
September 13 2017 | 04:09 AM

%e0%b4%aa%e0%b4%b1%e0%b4%b5%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%82%e0%b4%97%e0%b4%82-%e0%b4%aa%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%a4%e0%b4%bf


കോട്ടയം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലയുമായി ബന്ധപ്പെട്ട് പറവൂര്‍ പ്രസംഗത്തില്‍ പറഞ്ഞകാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ മാത്രമെടുത്താണ് വിവാദമാക്കിയത്.
വ്യക്തമായ ബോധ്യമുള്ളകാര്യങ്ങള്‍ മാത്രമേ താന്‍ പ്രസംഗിക്കാറുള്ളൂ. അതിനാല്‍ത്തന്നെ പിന്‍വലിക്കേണ്ടതില്ല. പ്രസംഗത്തിന്റെ പേരില്‍ പൊലിസ് കേസെടുത്തതിനെ സ്വാഗതം ചെയ്യുന്നു.
വി.ഡി സതീശന്‍ എം.എല്‍.എയുടെ ആരോപണം നിയമപരമായും സംഘടനാപരമായും നേരിടും. സംഘടനാതലത്തില്‍ ഏങ്ങനെ നേരിടണമെന്നത് കൂടിയാലോചിക്കും. മണ്ഡലത്തിലെ വികസനം ചൂണ്ടിക്കാട്ടി മത്സരിച്ച് ജയിക്കാനാവില്ല. അതിന് ഇസ്ലാമിക സമൂഹത്തെ കൂട്ടുപിടിച്ച് വോട്ടിനുവേണ്ടി കളിക്കുന്ന രാഷ്ട്രീയനാടകമാണിത്. ലഘുരേഖ വിതരണത്തെ ന്യായീകരിച്ച് സംസാരിച്ച വി.ഡി സതീശന്റെ നിലപാട് വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്നും അവര്‍ ആരോപിച്ചു.
ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള അവകാശം ദൂരുപയോഗം ചെയ്യുന്നതിനാല്‍ ഭരണഘടനയിലെ വകുപ്പ് പുന:പരിശോധിക്കണം. മതപരിവര്‍ത്തനത്തിന് വേണ്ടി ഭരണഘടനയിലെ മതസ്വാതന്ത്ര്യം വ്യാപകമായി ദുരുപയോഗം ചെയ്യുകയാണ്.
ഡോ. ഹാദിയ കേസില്‍ സുപ്രിംകോടതിയുടെ നിരീക്ഷണം നടക്കുന്നതിനിടെ മനുഷ്യാവകാശകമ്മീഷനെ സമീപിച്ച് കേസ് അട്ടിമറിക്കാന്‍ മുസ്ലിം ലീഗ് ശ്രമിക്കുകയാണ്.
ഇക്കാര്യത്തില്‍ ലീഗിന്റെ പങ്കും എന്‍.ഐ.എ അന്വേഷിക്കണം. പാണക്കാട് തങ്ങളുടെ നേതൃത്വത്തിലാണ് ഹാദിയയുടെ വിവാഹം നടത്തിയത്.
മതഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും മതപരിവര്‍ത്തനം നടത്തുന്ന മതകേന്ദ്രത്തെ സംരക്ഷിക്കുകയും ചെയ്യുന്ന ലീഗിന്റെ പ്രീണനനയം പുന:പരിശോധിക്കണം. ഹാദിയ കേസുപോലെ ഇനിയും ഇത്തരം സംഭവങ്ങളുണ്ടാവാം. ഇതിന് ഇപ്പോള്‍ത്തന്നെ മൂക്കുകയറിടണം. ജീവന് ഭീഷണിയുള്ളതിനാലാണ് ഹിന്ദുവായി ജീവിക്കുമെന്ന് പറയാന്‍ ഹാദിയ ഭയപ്പെടുന്നത് എന്നും ശശികല പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago