HOME
DETAILS
MAL
വയല്‍ നികത്തി ബൈപാസ്: കീഴാറ്റൂരില്‍ ഉപവാസ സമരം നാലാം ദിനത്തിലേക്ക്
backup
September 13 2017 | 05:09 AM
തളിപ്പറമ്പ്: കീഴാറ്റൂരില്‍ വയല്‍ നികത്തി റോഡ് നിര്‍മിക്കുന്നതിനെതിരേ നാട്ടുകാര്‍ ആരംഭിച്ച ഉപവാസ സമരം മൂന്നു ദിവസം പിന്നിട്ടു. കീഴാറ്റൂരിന് സമീപ പ്രദേശങ്ങളില്‍ നിന്നുള്ള നിരവധി ഗ്രാമീണരാണ് ദിനംപ്രതി പിന്തുണയുമായി കീഴാറ്റൂര്‍ വയലിലെ സമരപന്തലില്‍ എത്തുന്നത്. പാടം മണ്ണിട്ടു നികത്തി ബൈപാസ് നിര്‍മിച്ചാല്‍ നാട് മരുഭൂമിയാകുമെന്നും ഇന്നത്തെ കാലാവസ്ഥയും പരിസ്ഥിതിയും തകിടം മറിയുമെന്നും ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ് സമരത്തിന് പിന്തുണയേറി വരുന്നതെന്ന് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.
സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യഴാഴ്ച കീഴാറ്റൂര്‍ ഗ്രാമത്തിലെ മുഴുവന്‍ വീടുകളിലെയും അടുപ്പ് കത്തിക്കാതെ മുഴുവന്‍ ആളുകളും സമരത്തിനിറങ്ങാനുള്ള തീരുമാനത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."