തമിഴ്നാട് പൊലിസുകാരനെ മര്‍ദിച്ച എ.എസ്.ഐക്കെതിരേ നടപടിക്ക് സാധ്യത
തളിപ്പറമ്പ്: തമിഴ്നാട് പൊലിസുകാരന് തളിപ്പറമ്പ് സ്റ്റേഷനില്‍് മര്‍ദനമേറ്റ സംഭവത്തില്‍ കുറ്റാരോപിതനായ എ.എസ്.ഐക്കെതിരേ നടപടിക്ക് സാധ്യത. തളിപ്പറമ്പ് ഡിവൈ.എസ്.പി ജില്ലാ പൊലിസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്കി. തിങ്കളാഴ്ച രാവിലെയാണ് മധുര സിറ്റി പൊലിസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ എം. സദാശിവത്തിന് മര്‍ദനമേറ്റത്. മധുര സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന തളിപ്പറമ്പ് സ്വദേശിയുടെ പേരില്‍ തളിപ്പറമ്പ് കോടതിയില്‍ നിന്ന് നല്കിയ വാറണ്ട് സംബന്ധിച്ച് നേരിട്ട് കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കാനാണ് സദാശിവം തളിപ്പറമ്പിലെത്തിയത്. വിശ്രമ മുറിയില്‍ തന്റെ ടര്‍ക്കി ടവ്വല്‍ വിരിച്ച് ഉറങ്ങിയെന്ന് ആരോപിച്ച് എ.എസ്.ഐ മര്‍ദിച്ചു എന്നാണ് പരാതി. കുറ്റാരോപിതനായി എ.എസ്ഐ മുമ്പും ഇത്തരം വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു. സസ്പെന്ഷന് ഉള്‍പ്പെടെയുള്ള നടപടി തന്നെയാവും ഉണ്ടാവുകയെന്ന് സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."