പയ്യന്നൂരിലെ കൊലപാതകം: പ്രതിയുടെ അറസ്റ്റ് ഉടന്‍
പയ്യന്നൂര്‍: ഹോട്ടല്‍ തൊഴിലാളിയും മാതമംഗലം കോയിപ്ര സ്വദേശിയുമായ കെ.സി ശ്രീധരനെ(53) കൊലപ്പെടുത്തി റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച കേസില്‍ പ്രധാന പ്രതി വലയിലായതായി അന്വേഷണ സംഘം. കഴിഞ്ഞമാസം 25ന് രാവിലെയാണ് ശ്രീധരനെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ മൂന്നാം നമ്പര്‍ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടക്കം മുതല്‍ മരണം കൊലപാതകമാണെന്ന സൂചന പൊലിസിന് ലഭിച്ചിരുന്നു. നിലവധി കവര്‍ച്ചാ കേസിലെ പ്രതിയായ യുവാവ് ശ്രീധരന്റെ കൈയിലെ ബാഗ് തട്ടിയെടുത്ത ശേഷം തലക്കടിച്ച് കൊലപ്പെടുത്തി റെയില്‍വേ ട്രാക്കില്‍ തള്ളിയതായാണ് സൂചനയെന്ന് പൊലിസ് പറയുന്നു. സംഭവദിവസം ഇയാള്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നു ചെയ്ത ഫോണ്‍ വിളികളാണ് കേസിന് വഴിത്തിരിവായത്. കൊലയ്ക്ക് ശേഷം പ്രതി ട്രെയിന്‍ മാര്‍ഗം എറണാകുളത്തേക്ക് പോവുകയും ചെയ്തു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞ് അന്വേഷണ സംഘം കഴിഞ്ഞദിവസം എറണാകുളത്തേക്ക് പോയിരുന്നു. കഞ്ചാവ് കൈവശം വച്ചതിനും കവര്‍ച്ചാ കേസുകളിലുമായി ഇയാളെ എറണാകുളം പൊലിസ് പിടികൂടിയതായാണ് സൂചന. രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടുമെന്നാണ് പൊലിസ് പറയുന്നു. പയ്യന്നൂര്‍ സി.ഐ എം.പി ആസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."