പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടി
കൂത്തുപറമ്പ്: നഗരത്തിലും പരിസരത്തുമുള്ള ഹോട്ടലുകളില്‍ നഗരസഭാ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങളും നിരോധിച്ച പ്ലാസ്റ്റിക്ക് സഞ്ചികളും പിടികൂടി.
നഗരസഭ സിക്രട്ടറി വി.പി അഭിലാഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗിരീഷ് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി ബാബു, കെ ബാബു എന്നിവര്‍ ചേര്‍ന്നാണ് ഇരുപതോളം ഹോട്ടലുകളില്‍ പരിശോധന നടത്തിയത്. പഴയ നിരത്തിലെ ബോംബെ ഹോട്ടലില്‍ നിന്ന് പഴകിയ നെയ്‌ച്ചോര്‍, പൊരിച്ച കോഴി, ഷവര്‍മ എന്നിവയും തൊക്കിലങ്ങാടിയിലെ ദീനജ്, ഇമേജ് എന്നീ ഹോട്ടലുകളില്‍ നിന്ന് പഴകിയ ചിക്കന്‍ കറിയും വെജിറ്റബിള്‍ കറിയും ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരിസരത്തെ നുറുമ്പ് ഹോട്ടലില്‍ നിന്ന് നിരോധിച്ച പ്ലാസ്റ്റിക്ക് സഞ്ചികളുമാ ണ് പിടികൂടിയത്.
പിടിച്ചെടുത്ത ഭക്ഷണ സാധനങ്ങള്‍ നശിപ്പിച്ചു. ഹോട്ടലുടമകള്‍ക്ക് പിഴ ചുമത്തി. ശുചിത്വമില്ലായ്മ കണ്ടെത്തിയ മറ്റു ഹോട്ടലുകള്‍ക്ക് നഗരസഭ നോട്ടിസ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."