HOME
DETAILS
MAL
കാട്ടു പന്നികള്‍ കൃഷി നശിപ്പിക്കുന്നു
backup
September 13 2017 | 06:09 AM
അളഗപ്പനഗര്‍ : കാവല്ലൂര്‍ പാടശേഖരത്തിലും സമീപത്തെ പറമ്പുകളിലും കാട്ടു പന്നികള്‍ കൃഷി നശിപ്പിക്കുന്നു. രാത്രിയില്‍ കൂട്ടമായെത്തുന്ന പന്നികള്‍ പാടത്തെ ഞാറും വിളഞ്ഞ നെല്ലും കൃഷി ഒരുക്കങ്ങള്‍ക്കായി വരമ്പ് വെച്ചതും സമീപത്തെ പറമ്പുകളിലെ വെറ്റില കൃഷിയും പയര്‍, കൊള്ളി തുടങ്ങി പച്ചക്കറി കൃഷിയും പന്നികള്‍ വ്യാപകമായി നശിപ്പിക്കുയാണ്. കര്‍ഷകരായ രമണന്‍, ഇറ്റാമന്‍, ഔസേപ്പ്, ജോഷി, മാത്തു, ഗോപാലന്‍ എന്നിവരുടെ ഏക്കര്‍ കണക്കിന് സ്ഥലത്തെ കൃഷിയാണ് പന്നികള്‍ എത്തി നശിപ്പിച്ചത്. രാത്രിയില്‍ ഉറക്കമൊഴിച്ച് ഇരുന്ന് പാട്ട കൊട്ടിയും വലിയ ശബ്ദങ്ങള്‍ ഉണ്ടാക്കിയും ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും കാര്യക്ഷമമല്ലെന്ന് ഇവര്‍ പറയുന്നു. പന്നികളെ തടയാന്‍ അടിയന്തരമായി അധികൃതര്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."