വാഫി കോളജ് മാറ്റത്തിന്റെ സൗമ്യതയാര്‍ന്ന വെളിച്ചമെന്ന് കെ.കെ ഹംസക്കുട്ടി
വാടാനപ്പള്ളി: വാഫി കോളജ് മാറ്റത്തിന്റെ സൗമ്യതയാര്‍ന്ന വെളിച്ചമാണെന്നും അറിവ് കൊണ്ട് ചക്രവാളങ്ങള്‍ കീഴടക്കാന്‍ പുതിയ തലമുറയെ മതവിദ്യാഭ്യാസവും ഭൗതീക വിദ്യാഭ്യാസവും സമന്വയിപ്പിച്ച വാഫി കോഴ്‌സിലൂടെ കഴിയുമെന്നും കെ.എം.സി.സി അബുദാബി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ ഹംസക്കുട്ടി പറഞ്ഞു. വാടാനപ്പള്ളി ശംസുല്‍ഹുദാ ഇസ്്‌ലാമിക് അക്കാദമി വാഫി കോളജില്‍ വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഫി സ്ഥാപനങ്ങളുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും സമൂഹത്തിന്റെ എല്ലാവിധ സഹായവും സഹകരണവും ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് ആവശ്യമാണെന്നും തീരദേശത്തിന്ന് അഭിമാനമാണ് വാടാനപ്പള്ളിയിലെ ശംസുല്‍ ഹുദാ ഇസ്്‌ലാമിക് അക്കാദമി വാഫികോളജ് എന്നും അദ്ദേഹം പറഞ്ഞു. വാഫി കോളജ് വര്‍ക്കിങ് ചെയര്‍മാന്‍ പി.കെ മുഹമ്മദ് മോന്‍ , പവാഫി കോളജ് പ്രിന്‍സിപ്പാള്‍ മുഹമ്മദ് മുസ്തഫ വാഫി കട്ടുപ്പാറ , എസ്.ടി.യു സംസ്ഥാന സെക്രട്ടറി പി.എ ഷാഹുല്‍ ഹമീദ്, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.എം സനൗഫല്‍, വാടാനപ്പള്ളി പഞ്ചായത്തു മുസ്്‌ലിം ലീഗ് സെക്രട്ടറി പി.എ സുലൈമാന്‍ , മണലൂര്‍ മണ്ഡലം യൂത്തു ലീഗ് പ്രസിഡന്റ് നിസാര്‍ മരുതയൂര്‍, മണ്ഡലം യൂത്ത് സെക്രട്ടറി അന്‍സാരി അറക്കല്‍, കെ.എം.സി.സി ഭാരവാഹികളായ ഷാജി , മനാഫ് , ഷഫീഖ് വെന്മേനാട്, സാബിര്‍ വാടാനപ്പള്ളി, കുഞ്ഞിമോന്‍ മേപ്പറബില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."