അയ്യങ്കാളി പ്രതിമ തകര്‍ത്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു
ബാലരാമപുരം: കോളിയൂര്‍ ജംങ്ഷനില്‍ സ്ഥാപിച്ചിരുന്ന അയ്യങ്കാളി പ്രതിമ തകര്‍ത്ത സംഭവത്തില്‍ അന്വേഷണം ഇഴയുന്നുയെന്ന് ആരോപിച്ച് നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാകുന്നു.
അയ്യങ്കാളി സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ നാട്ടുകാര്‍ തയാറാവുകയാണ്.
സംഭവം നടന്ന് ആറാം ദിവസത്തിലേയ്ക്ക് നീങ്ങിയിട്ടും പ്രതികളെ പിടികൂടാന്‍ പൊലിസിനു കഴിഞ്ഞിട്ടില്ലായെന്നും നാട്ടുകാര്‍ക്കിടയില്‍ ശക്തമായ ആക്ഷേപമുയരുന്നു. കൂടാതെ കടവരാന്തയില്‍ അന്തിയുറങ്ങിയവരാകാം പ്രതിമ തകര്‍ത്തതെന്ന പൊലിസിന്റെ ആരോപണവും വിമര്‍ശനത്തിനിടയാകുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പ് ജനപ്രതിനിധികളടക്കം നിരവധി പേര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞദിവസം എസ്.സി.എസ്.ടി കമ്മിഷന്‍ ചെയര്‍മാന്‍ പി.എന്‍.വിജയകുമാര്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തുകയും സംഭവത്തെക്കുറിച്ച് 15 ദിവസത്തിനകം സിറ്റി പൊലിസ് കമ്മിഷണറോട് റിപ്പോര്‍ട്ട് നല്‍കുവാനും ആവശ്യപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."