മനിഷ സിംഗിന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ സുപ്രധാന ചുമതല
വാഷിംഗ്ടണ്‍: ഇന്ത്യന്‍ -അമേരിക്കന്‍ ലോയര്‍ മനിഷ സിംഗിന് യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ സുപ്രധാന ചുമതല.
അലാസ്ക്കയില്‍ നിന്നുള്ള സെനറ്റര്‍ ഡാന്‍ സുള്ളിവാന്റെ ചീഫ് കൗണ്‍സില്‍ ആന്റ് സീനിയര്‍ പോളിസി അഡ് വൈസറായി പ്രവര്‍ത്തിക്കുന്ന ഫ്ളോറിഡായില്‍ നിന്നുള്ള മനിഷ എക്ണോമിക്സ് അഫയേഴ്സ് അസിസ്റ്റന്റ് സെക്രട്ടറി റിവിക്കില് രാജിവച്ച ഒഴിവിലാണ് നിയമിതയായത്. സെനറ്റിന്റെ അംഗീകാരം ലഭിക്കുന്നതോടെ മനിഷ പുതിയ തസ്തിക ഏറ്റെടുക്കും.
അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് ചുമതലയേറ്റ ജനുവരിയിലാണ് റിവിക്കിന്‍ രാജിവച്ചത്. അന്നുമുതല്‍ ഈ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.
യൂണിവേഴ്സിറ്റി ഓഫ് മയാമിയില്നിന്നു പത്തൊമ്പതാം വയസില്‍ ബി.എ.ഡിഗ്രി എടുത്ത മനിഷ അമേരിക്കന്‍ യൂണിവേഴ്സിറ്റി വാഷിംഗ്ടണ്‍ കോളേജ് ഓഫ് ലൊയില്‍ നിന്നും എല്‍.എല്‍.എം.ഡിഗ്രിയും കരസ്ഥമാക്കി.
ഉത്തര്‍പ്രദേശില്‍നിന്നു മാതാപിതാക്കളോടൊപ്പമാണ് മനിഷ ഫ്ളോറിഡായില്‍ എത്തിയത്.
സൗത്ത് ഏഷ്യന്‍ ബാര്‍ അസ്സോസിയേഷന് ഫോറിന് റിലേഷന്‍സ് കൗണ്‍സില്‍ അംഗം എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന മനിഷയുടെ സ്ഥാനലബ്ദി ഇന്ത്യന്‍ സമൂഹത്തിന് ലഭിച്ച വലിയ അംഗീകാരം കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."