വൃക്കരോഗിയായ യുവതിയെ സഹായിക്കാന്‍ മഹല്ലുകളുടെ കൂട്ടായ്മ
മണ്ണഞ്ചേരി : വൃക്കരോഗിയായ യുവതിയെ സഹായിക്കാന്‍ ദ്വിദിന പണ സമാഹരണസമാഹരണ യജ്ഞവുമായി മഹല്ലുകളുടെ കൂട്ടായ്മ. വൃക്കസംബന്ധമായ അസുഖം ബാധിച്ച് കഴിഞ്ഞ രണ്ടുവര്‍ഷമായി ചികിത്സയില്‍ കഴിയുന്ന മണ്ണഞ്ചേരി പറക്കോട്ടുവെളിയില്‍ സിബിനയുടെ (40)ചികിത്സയ്ക്കായാണ് 16,17 തീയതികളിലായി നടക്കുന്ന പണസമാഹരത്തിനായി മണ്ണഞ്ചേരി കിഴക്ക്പടിഞ്ഞാറ് മഹല്ലുകള്‍ കൈകോര്‍ക്കുന്നതെന്ന സിബിന ചികിത്സാ സഹായ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മണ്ണഞ്ചേരി അല്‍ഷിഫാ ചാരിറ്റബിള്‍ ട്രസ്റ്റിന്റേയും , മണ്ണഞ്ചേരി കിഴക്കേ മഹല്ലിന്റേയും സഹായത്താലാണ് നാളിതുവരെ ചികിത്സ നടത്തിയിട്ടുള്ളത്.
വൃക്ക മാറ്റിവെയ്ക്കലാണ് സിബിനയുടെ ജീവന്‍ രക്ഷിയ്ക്കുവാനുള്ള ഏക പരിഹാരം. ഭര്‍ത്താവ് ജബ്ബാറിന്റെ വൃക്കയാണ് സിബിന സ്വീകരിക്കുന്നത്. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് ചികിത്സാസഹായസമിതിയുടെ ശേഷിക്കുന്ന ഫണ്ടില്‍ നിന്നും ഇതിലേയ്ക്കായി മൂന്ന് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ബാക്കി വേണ്ടി വരുന്ന തുക സമാഹരിക്കുന്നതിനായാണ് മണ്ണഞ്ചേരി കിഴക്ക്പടിഞ്ഞാറ് മഹല്ലുകളുടെ കൂട്ടായ്മയില്‍ മഹല്ല് മസ്ജിദ് മദ്‌റസ ഭാരവാഹികള്‍, ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി വിപുലമായ ചികിത്സാസഹായസമിതിയ്ക്ക് രൂപം നല്‍കി പ്രവര്‍ത്തനം ആരംഭിച്ചത്. ഇരു മഹല്ലുകളിലേയും മൂവായിരത്തിലധികം വരുന്ന വീടുകളില്‍ കഴിഞ്ഞ ആഴ്ച സഹായ അഭ്യര്‍ത്ഥന നോട്ടീസ് വിതരണവും നടത്തി .
19ാം തീയതിയാണ് ശസ്ത്രക്രിയ നിശ്ചയിച്ചിട്ടുള്ളത്. ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുന്ന പണസമാഹരണത്തില്‍ എല്ലാവരുടെ സഹകരണം ഉണ്ടാകണമെന്ന് ചികിത്സാ സഹായ സമിതി മുഖ്യ രക്ഷാധികാരി ഫസല്‍ തങ്ങള്‍ ചേലാട്, ചെയര്‍മാന്‍ കുന്നപ്പള്ളി മജീദ്, ജനറല്‍ കണ്‍വീനര്‍ ടി. ഷാജിമോന്‍, ഖജാന്‍ജി സിറാജ് കമ്പിയകം, കോഓര്‍ഡിനേറ്റര്‍ എം. മുജീബ് റഹ്മാന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍ 9947059812.
വാര്‍ത്താസമ്മേളനത്തില്‍ എസ്. മുഹമ്മദ് കോയാതങ്ങള്‍, കുന്നപ്പള്ളി മജീദ്, എ.എം.ഹനീഫ്,ഗ്രാമപഞ്ചായത്തംഗം എസ്. നവാസ്,അബ്ദുല്ല കുഞ്ഞ് കോര്യംപള്ളി,പി എസ് സുനീര്‍രാജ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."