പ്രതിഷേധ റാലിയും ധര്‍ണയും നടത്തി
തലയോലപ്പറമ്പ്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം തലയോലപ്പറമ്പില്‍ പ്രതിഷേധ റാലിയും സായാഹ്ന ധര്‍ണയും നടത്തി. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
സെന്‍ട്രല്‍ ജങ്ഷനില്‍ നടന്ന ധര്‍ണയില്‍ മണ്ഡലം പ്രസിഡന്റ് അഡ്വ. ആന്റണി കളമ്പുകാടന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. കര്‍ഷക യൂനിയന്‍ സംസ്ഥാന സെക്രട്ടറി സിറിയക് ചോലങ്കേരി, കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗം അബ്രഹാം തോട്ടുപുറം, മണ്ഡലം പ്രസിഡന്റുമാരായ ലൂക്ക് മാത്യു, ബെപ്പിച്ചന്‍ തുരുത്തിയില്‍, കെ.എസ് ബിജുമോന്, കര്‍ഷക യൂനിയന്‍ നിയോജകമണ്ഡലം പ്രസിഡന്റ് പോള്‍ അലക്സ്, വനിതാ കേരള കോണ്‍ഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്റ് തങ്കമ്മ വര്‍ഗീസ്, ജോസ് വട്ടത്തറ, ബാബു സി.ഉതുപ്പ്, റെജി അറായ്ക്കല്‍, സജിമോന്‍ വര്‍ഗീസ്, സോഫി ജോസഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."