എയര്‍ഹോണ്‍ ഉപയോഗിച്ച വാഹനങ്ങള്‍ക്കെതിരേ നടപടി
ആറ്റിങ്ങല്‍: ആര്‍.ടി.ഒയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ എയര്‍ഹോണ്‍ ഉപയോഗിച്ച വാഹനങ്ങള്‍ക്കെതിരേ നടപടിയെടുത്തു.
പിടികൂടിയ 39 ബസ്സുകളില്‍ നിന്ന് എയര്‍ ഹോണ്‍ ഇനി ഘടിപ്പിക്കാനാവാത്ത വിധം വിഛേദിക്കുകയും ഇവര്‍ക്കെതിരേ കേസ് എടുക്കുകയും ചെയ്തു. ഇവരില്‍ നിന്നും പിഴയായി 31,700 രൂപയും ഈടാക്കി. ആറ്റിങ്ങല്‍, നെടുമങ്ങാട് എന്നിവിടങ്ങളിലെ ബസ്റ്റാന്റുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന നടന്നത്. സംവരണം ചെയ്ത സീറ്റുകളില്‍ അനര്‍ഹര്‍ ഇരിക്കുക, സംവരണ സീറ്റുകള്‍ വ്യക്തമായി രേഖപ്പെടുത്താതിരിക്കുക, കണ്ടക്ടര്‍ യൂണിഫോം ധരിക്കാതിരിക്കുക എന്നീ കുറ്റങ്ങള്‍ക്കും കേസെടുത്തു. ചിറയിന്‍കീഴില്‍ പാരലല്‍ യാത്ര നടത്തിയ ഓട്ടോകള്‍ക്കെതിരേയും മൃഗങ്ങളുടെ ശബ്ദവും മറ്റ് അസഹ്യമായതുമായ ഹോണ്‍ ഘടിപ്പിച്ച വാഹനങ്ങള്‍, വലിയ ശബ്ദം പുറപ്പെടുവിക്കുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്ന മോട്ടോര്‍ സൈക്കിളുകള്‍ എന്നിവര്‍ക്കെതിരേയും കേസെടുത്തതായി ആര്‍.ടി.ഒ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."