നടിയെ ആക്രമിച്ച കേസ് അട്ടമറിക്കാന്‍ ശ്രമമെന്ന് പി.ടി തോമസ്
കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി പി.ടി തോമസ് എം.എല്‍.എ. കുറ്റവാളികളെ രക്ഷപ്പെടുത്തുന്നതിനും പണവും സ്വാധീനവും ഉപയോഗിച്ച് കേസ് അട്ടിമറിക്കാനുള്ള ശ്രമവും നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കിടക്കുന്ന പ്രതിയെ കാണാന്‍ എം.എല്‍.എമാരും നടന്‍മാരും എത്തിയതും. ഇടതുപക്ഷ എം.എല്‍.എയായ ഗണേഷ് കുമാര്‍ പൊലിസിനെതിരെ വിമര്‍ശനമുന്നയിച്ചതും പ്രതിയായ നടന്‍ കുറ്റവാളിയല്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചതും കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഉദാഹരണമാണെന്നും പി.ടി തോമസ് പറഞ്ഞു.
ഇടതുപക്ഷ സഹയാത്രികനായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സെബാസ്റ്റ്യന്‍ പോള്‍ ദിലീപിന് വക്കാലത്തുമായി വന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
മുകേഷ്, ഗണേഷ്, ഇന്നസെന്റ് തുടങ്ങിയവര്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് ഈ കേസില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."