HOME
DETAILS
MAL
വൈകല്യത്തെ തോല്‍പ്പിച്ച് സുജിന
backup
September 14 2017 | 07:09 AM
കൊട്ടാരക്കര: വൈകല്യത്തെ ചെറുത്ത് തോല്‍പ്പിച്ച സുജിന.എസ്.ബാബുവിന് 16 മുതല്‍ ഹിമാചല്‍ പ്രദേശില്‍ നടക്കുന്ന ദേശീയ തായ്ക്കോണ്ടോ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അവസരം.
കൊല്ലം കരിക്കോട് ടി.കെ.എം കോളജിലെ മൂന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയാണ് സുജിന. സംസ്ഥാനത്ത് നിന്നുള്ള പത്ത് പേരടങ്ങുന്ന സംഘത്തില്‍ ഒന്നാം പേരുകാരിയാണ്. വലത് കൈപ്പത്തി ഇല്ലാതിരുന്നിട്ടും ജാവലില്‍ ത്രോയില്‍ സമ്മാനം നേടി സ്കൂള്‍ പഠന കാലത്ത് ശ്രദ്ധ നേടിയിരുന്നു. കാലുകള്‍ കൊണ്ട് എതിരാളിയെ തറപറ്റിക്കുകയാണ് ദൗത്യം.
കൊട്ടാരക്കര വയയ്ക്കല്‍ പൊലിക്കോട് സുജല നിവാസില്‍ സുരേന്ദ്ര ബാബുവിന്റെയും പ്രസന്നയുടെയും മകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."