HOME
DETAILS

പൊലിസിന്റെ അനാസ്ഥ: സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ കടമ്പകളേറെ

  
backup
September 14 2017 | 07:09 AM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%a8%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a5-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95

 

നെയ്യാറ്റിന്‍കര: പൊലിസ് സമുച്ചയവും, ട്രാഫിക് പൊലിസ് സ്റ്റേഷനും, വനിതാസെല്ലും, എ.ആര്‍ ക്യാംപും സമീപത്തുണ്ടായിരുന്നിട്ടും നെയ്യാറ്റിന്‍കര ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ക്ക് സ്‌കൂളിലേക്കുള്ള റോഡ് മുറിച്ചുകടക്കണമെങ്കില്‍ കടമ്പകളേറെ താണ്ടണം.
സ്‌കൂള്‍ സമയങ്ങളില്‍ വല്ലപ്പോഴും മാത്രമാണ് പൊലിസിന്റെ സാന്നിധ്യം റോഡിലുണ്ടാവുന്നത്. കൂടുതല്‍ ദിവസങ്ങളിലും പൊലിസ് എത്താറില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. രാവിലെ എട്ടു മുതല്‍ 9.30 വരെയും വൈകിട്ട് സ്‌കൂള്‍ വിടുന്ന സമയങ്ങളിലുമാണ് പൊലിസിന്റെ സഹായം വിദ്യാര്‍ഥിനികള്‍ക്ക് ആവശ്യമായി വരുന്നത്. ഈ സമയങ്ങളില്‍ പൊലിസിന്റെ സാന്നിധ്യം ഉണ്ടാകാറില്ല എന്നതാണ് വാസ്ഥവം. അഞ്ചാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുളള ആയിരത്തിലേറെ വിദ്യാര്‍ഥിനികളാണ് ഇവിടെ പഠിക്കുന്നത്. ചെറിയ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ മുതിര്‍ന്ന കുട്ടികളെത്തുന്നതു വരെ സീബ്രാലൈനിലെത്തി കാത്തുനില്‍ക്കാറാണ് പതിവ്.
പൊലിസ് ഉള്ള സമയം ഇരുവശങ്ങളിലും നിന്നെത്തുന്ന വാഹനങ്ങളെ തടഞ്ഞുനിര്‍ത്തിയ ശേഷമാണ് കുട്ടികളെ റോഡ് മുറിച്ച് കടത്തിവിടാറുള്ളത്. കൂടാതെ സ്‌കൂളിനു മുന്‍വശത്തുളള പ്രവേശന കവാടത്തിനു ചുറ്റും വഴിയോര കച്ചവടക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയുമാണ്. നെയ്യാറ്റിന്‍കരയിലുള്ള സ്വകാര്യ സ്‌കൂളുകള്‍ക്ക് മുന്‍പില്‍ രാവിലെയും വൈകിട്ടും പൊലിസിന്റെ സാന്നിധ്യം സജീവമാണ്. എന്നാല്‍ നെയ്യാറ്റിന്‍കര ഗവ. ബി.എച്ച്.എസ്.എസിന്റെയും, നെയ്യാറ്റിന്‍കര ഗവ. ജി.എച്ച്.എസ്.എസിന്റെയും സമീപങ്ങളില്‍ വിദ്യാര്‍ഥികളെ കടത്തിവിടാന്‍ പൊലിസ് എത്താത്തതില്‍ നാട്ടുകാര്‍ക്കിടയിലും രക്ഷിതാക്കള്‍ക്കിടയിലും ശക്തമായ പ്രതിഷേധമാണുള്ളത്. ട്രാഫിക് പൊലിസ് ഇല്ലാത്ത സാഹചര്യത്തില്‍ കുട്ടികള്‍ സീബ്രാലൈന്‍ കടക്കുമ്പോള്‍ ബൈക്ക് യാത്രികര്‍ കുട്ടികളെ തട്ടിയിട്ടു പോകുന്ന സംഭവം പതിവാകുന്നുണ്ട്. വരും ദിവസങ്ങളില്‍ ഈ വിഷയം ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്താന്‍ തയാറാകുകയാണ് രക്ഷിതാക്കള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബസ്സ്റ്റേഷനുകളുടെ മുഖച്ഛായ മാറും; ബ്രാന്‍ഡ് ചെയ്യാന്‍ കെ.എസ്.ആർ.ടി.സി

Kerala
  •  19 days ago
No Image

'പാലക്കാടിന്റെ വികസനം തുടരും'; വോട്ടെണ്ണി തീരുംമുന്‍പ് രാഹുലിന് അഭിനന്ദവുമായി ബല്‍റാം

Kerala
  •  19 days ago
No Image

ദന്തചികിത്സയ്ക്കിടെ ഉപകരണത്തിന്റെ ഭാഗം നാലു വയസുകാരൻ്റെ വയറ്റിലെത്തി:  ഡോക്ടർക്കെതിരേ പൊലിസിൽ പരാതി 

Kerala
  •  19 days ago
No Image

പ്രിയങ്കക്ക് വാരിക്കോരി നല്‍കി വയനാട്, അടുത്തെങ്ങുമെത്താതെ മൊകേരി, നവ്യ ചിത്രത്തില്‍ പോലുമില്ല

Kerala
  •  19 days ago
No Image

ഹജ്ജ്: കൂടുതൽ തീർഥാടകർ മലപ്പുറത്ത്

Kerala
  •  19 days ago
No Image

പാലക്കാടന്‍ കോട്ടയില്‍ ബി.ജെ.പിയെ വിറപ്പിച്ച് രാഹുല്‍; ഭൂരിപക്ഷം ആയിരം കടന്നു 

Kerala
  •  19 days ago
No Image

ആധാര്‍കാര്‍ഡിലെ തിരുത്തലില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ആധാര്‍ അതോറിറ്റി;  പേരിലെ അക്ഷരം തിരുത്താന്‍ ഇനി ഗസറ്റ് വിജ്ഞാപനവും നിര്‍ബന്ധം

Kerala
  •  19 days ago
No Image

പാഠ്യപദ്ധതിയില്‍ സ്‌പോര്‍ട്‌സ് നിര്‍ബന്ധ വിഷയമായി പരിഗണിക്കണം: കായിക മന്ത്രി

Kerala
  •  20 days ago
No Image

കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി

Kerala
  •  20 days ago
No Image

ജാര്‍ഖണ്ഡില്‍ 'ഇന്‍ഡ്യാ' മുന്നേറ്റം; മഹാരാഷ്ട്രയില്‍ മഹായുതി ബഹുദൂരം മുന്നില്‍

National
  •  20 days ago