ജിമ്മിക്ക് ഇനി വിശ്രമകാലം
കണ്ണൂര്‍: ബോംബുകളും സ്ഫോടക വസ്തുക്കളും കണ്ടെത്തുന്നതിന് മിടുക്കനായ റെയില്‍വേയുടെ സ്വന്തം ജിമ്മിക്ക് ഇനി വിശ്രമകാലം. നീണ്ട ഒന്‍പത് വര്‍ഷത്തെ സേവനത്തിനു ശേഷമാണ് ജിമ്മി എന്ന നായ വിരമിക്കുന്നത്. പാലക്കാട് ഡിവിഷനിലൂടെ കടന്നുപോയ ട്രെയിനുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ജിമ്മി. ട്രെയിനുകളിലെ പരിശോധനക്ക് പുറമേ വി.ഐ.പികളുടെ സുരക്ഷയ്ക്കും ജിമ്മി മിടുക്കനായിരുന്നു.
ജിമ്മിയുടെ സേവനം റെയില്‍വേ സേനക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. ആഘോഷ ദിവസങ്ങളില്‍ ട്രെയിന്‍ വഴി കടത്തുന്ന പടക്കങ്ങളും സ്ഫോടക വസ്തുക്കളും നിമിഷനേരം കൊണ്ട് മണത്ത് കണ്ടെത്തും. സ്ഫോടക വസ്തുക്കള്‍ കണ്ടെത്തുന്നതിന് പ്രത്യേക പരിശീലനവും ജിമ്മിക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് വച്ച് ജിമ്മിക്ക് യാത്രയയപ്പ് നല്കി. ആര്.പി.എഫ് എസ്.ഐ നിഷാന്ത്, ഹെഡ് കോണ്‍സ്റ്റബിള്‍ അബ്ദുള്‍ അസീസ് പങ്കെടുത്തു. സര്‍വിസില്‍ നിന്ന് വിരമിച്ച ജിമ്മിയെ മൃഗസ്നേഹിയായ സുനില്‍ ഹാരിസണ്‍ ഏറ്റെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."