HOME
DETAILS

മട്ടാഞ്ചേരിയില്‍ നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു

  
backup
September 15, 2017 | 2:31 AM

%e0%b4%ae%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%82%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be


മട്ടാഞ്ചേരി: ഇന്നലെ രാവിലെ മുതല്‍ പെയ്ത മഴയില്‍ മട്ടാഞ്ചേരിയില്‍ നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണു. ഒമ്പത് കുടുംബങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ഭാഗമാണ് നിലം പതിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. മട്ടാഞ്ചേരി ബസാറില്‍ വിജയ ഗ്ലാസ് എംപോറിയത്തിന് സമീപത്തെ കെട്ടിടത്തിന്റെ ഭാഗമാണ് വീണത്. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന ഇബ്രാഹിം എന്നയാളുടെ ഭാഗമാണ് വീണത്. അപകട സമയത്ത് താമസക്കാര്‍ ഇവിടെയുണ്ടായിരുന്നു. കെട്ടിട ഭാഗം വീണ് ഇബ്രാഹിമിന്റെ ഭാര്യ ഫാത്തിമ(48), മകള്‍ റഹ്മത്ത്(28) ഇവരുടെ രണ്ട് വയസ്സുകാരന്‍ മകന്‍ സര്‍ഹാന്‍ എന്നിവര്‍ക്ക് പരുക്കേറ്റു.
ഇവരെ ആദ്യം മട്ടാഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയിലേക്കും പിന്നീട് എറണാകുളത്തേക്കും മാറ്റി. ജീര്‍ണാവസ്ഥയിലായ കെട്ടിടം പനങ്ങാട് സ്വദേശി ഉവൈസിന്റെ ഉടമസ്ഥതയിലുള്ളതാണ്. യഥാസമയം അറ്റകുറ്റ പണികള്‍ നടത്താത്തതാണ് ഇപ്പോഴത്തെ അപകടത്തിന് കാരണം. നാല് വര്‍ഷം മുമ്പ് ഈ കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ കഴുക്കോല്‍ വീണിരുന്നു. അന്ന് റോപ്പ് ഉപയോഗിച്ച് ഇത് കെട്ടിയിരുന്നതായും പറയുന്നു. അപകടം നടന്ന ഉടനെ ഇവിടത്തെ താമസക്കാരെയെല്ലാം മാറ്റി താമസിപ്പിച്ചു.
ഗൃഹോപകരണങ്ങള്‍ മറ്റിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഈ കെട്ടിടത്തിലെ താമസം സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് ആളുകളെ ഇവിടെ നീക്കിയത്.വളരെ ഉയരത്തിലാണ് ഈ കെട്ടിടത്തിന്റെ മേല്‍ക്കൂര സ്ഥിതി ചെയ്യുന്നത്. മേല്‍ക്കൂരയുടെ അറ്റകുറ്റ പണികളും മറ്റും നടത്തുന്നതിന് കഴിയാത്ത സാഹചര്യമാണെന്നാണ് കെട്ടിട ഉടമ പറയുന്നത്. സംഭവമറിഞ്ഞ് ഡിവിഷന്‍ കൗണ്‍സിലര്‍ ടി.കെ അഷറഫ് സ്ഥലത്തെത്തി. ചികിത്സയില്‍ കഴിയുന്നവരേയും കൗണ്‍സിലര്‍ സന്ദര്‍ശിച്ചു. ഇവരെ പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച് മേയര്‍, എം.എല്‍.എ എന്നിവരുമായി ചര്‍ച്ച നടത്തുമെന്ന് ടി.കെ.അഷറഫ് പറഞ്ഞു. ഇത്തരത്തില്‍ നിരവധി കെട്ടിടങ്ങളാണ് മട്ടാഞ്ചേരിയില്‍ വിവിധ ഭാഗങ്ങളിലായുള്ളത്. ഇവയില്‍ നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. സ്ഥലത്ത് ഇന്ന് കെ.ജെ മാക്‌സി എം.എല്‍.എ സന്ദര്‍ശനം നടത്തും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലത്തിന്റെ കാൽപ്പാടുകളെ മായ്ച്ചുകളഞ്ഞ ഇടംകാൽ മന്ത്രവാദം: ലോകകപ്പിന്റെ സിംഹാസനത്തിൽ ഇനി മെസ്സി മാത്രം!

Football
  •  a month ago
No Image

കോട്ടയം റബർ ബോർഡ് ആസ്ഥാനത്തെ സ്വർണക്കവർച്ച: മുഖ്യപ്രതികളിലൊരാൾ പിടിയിൽ; നാല് പേർക്കായി തെരച്ചിൽ ഊർജിതം

Kerala
  •  a month ago
No Image

അഞ്ച് വർഷത്തിനിടെ ഒരു കുടുംബത്തിൽ മൂന്ന് കൊലപാതകങ്ങൾ; ഒടുവിലത്തെ ഇര 70കാരി; ദുരൂഹതയേറ്റി വീണ്ടും വെടിവെപ്പ്

National
  •  a month ago
No Image

നവകേരള 'രക്ഷാപ്രവർത്തനം': കേസ് അട്ടിമറിക്കാൻ നീക്കം നടന്നതായി എസ്.ഐ.ടി; എം.ആർ. അജിത് കുമാറിനെതിരെ ഡിജിപിക്ക് റിപ്പോർട്ട്

Kerala
  •  a month ago
No Image

ഇറാനെതിരെയുള്ള എണ്ണ ഉപരോധത്തിൽ ഇളവ് വരുത്തി യുഎസ്; ആഗോള വിപണിയിൽ വില കുത്തനെ ഇടിഞ്ഞു‌

International
  •  a month ago
No Image

ലെയ്ൻ മാറിയാൽ പണികിട്ടും: പിടിമുറുക്കി ഷാർജയിലെ 'റാസെഡ്' സ്മാർട്ട് റഡാർ സംവിധാനം; നിയമലംഘനങ്ങളും കനത്ത പിഴകളും അറിയാം

uae
  •  a month ago
No Image

സുഹൃത്തിന്റെ സ്വകാര്യ ചിത്രം അനുമതിയില്ലാതെ പങ്കുവെച്ചു; യുവതിക്ക് 85,000 ദിർഹം പിഴ ചുമത്തി ദുബൈ കോടതി

uae
  •  a month ago
No Image

എക്‌സ്ട്രാ ലൈറ്റ് സ്ഥാപിച്ചു; ആംബുലൻസിന് 5,500 രൂപ പിഴയിട്ട് എംവിഡി

Kerala
  •  a month ago
No Image

കോഴിക്കോട്ട് സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വയോധിക മരിച്ചു, മകൾക്ക് പരുക്ക്

Kerala
  •  a month ago
No Image

ദുബൈ-ഷാർജ റൂട്ടുകളിൽ കനത്ത ഗതാഗതക്കുരുക്ക്; പ്രധാന റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിര

uae
  •  a month ago