HOME
DETAILS
MAL
പാല്‍ഗുണനിയന്ത്രണ ബോധവല്‍കരണ പരിപാടി
backup
September 15 2017 | 02:09 AM
കോട്ടയം: ക്ഷീരവികസന വകുപ്പ് കോട്ടയം ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ യൂനിറ്റിന്റെയും കോട്ടമുറി ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പാല്‍ ഗുണനിയന്ത്രണ ബോധവല്‍കരണ പരിപാടി 16 രാവിലെ ഒന്‍പതിനു കോട്ടമുറി ക്ഷീരോല്‍പാദക സഹകരണ സംഘം ഹാളില്‍ നടക്കും.
മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അച്ചാമ്മ മാത്യു പരിപാടി ഉദ്ഘാടനം ചെയ്യും. തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് എന്‍. രാജു അധ്യക്ഷനാകും. രജനി സാബു, മേഴ്‌സി റോയി എന്നിവര്‍ സംസാരിക്കും.
ക്ഷീരവികസന വകുപ്പ് അസി.ഡയറക്ടര്‍ പി.ഇ ഷീല പദ്ധതി വിശദീകരിക്കും.
ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫിസര്‍ ആര്‍. രജിത, സീനിയര്‍ ക്ഷീരവികസന ഓഫിസര്‍ മഹേഷ് നാരായണന്‍ എസ്, ക്ഷീരവികസന ഓഫിസര്‍ കെ.ടി മാത്യു എന്നിവര്‍ ക്ലാസെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."