പാതയോരങ്ങളിലെ തണല്‍ മരങ്ങള്‍ ഭീഷണിയാകുന്നു
കൊടുങ്ങല്ലൂര്‍: പാതയോരങ്ങളിലും പൊതു ഇടങ്ങളിലും ഉപകാരമെന്ന നിലയില്‍ നട്ടുവളര്‍ത്തിയ തണല്‍ മരങ്ങള്‍ ഉപദ്രവമായി മാറുകയാണ്.
സമീപ ദിവസങ്ങളില്‍ കൊടുങ്ങല്ലൂര്‍ മേഖലയില്‍ തണല്‍മരങ്ങള്‍ കടപുഴകി വീണുണ്ടായ അപകടങ്ങള്‍ പലതാണ്. ഇന്നലെ തെക്കെ നടയില്‍ മരം വീണ് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവം ഏറ്റവുമൊടുവിലത്തേത് മാത്രം.
ബുധനാഴ്ച്ച അഴീക്കോട് ഫിഷറീസ് വകുപ്പിന്റെ ഭൂമിയിലെ ആല്‍മരം കടപുഴകി വീണ് രണ്ട് വീടുക സമാനമായ രീതിയില്‍ ഒട്ടനവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദേശീയ പാതയില്‍ മരം ഒടിഞ്ഞു വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചിരുന്നു. ദേശീയ പാതയോരത്തെ പല തണല്‍ മരങ്ങളും പലപ്പോഴും കടപുഴകിയും, ഒടിഞ്ഞും വീണിട്ടുണ്ട്. കോതപറമ്പ് സെന്ററില്‍ ദേശീയ പാതയോരത്ത് വീഴാറായ നിലയിലുള്ള മരം കാല്‍നടയാത്രക്കാര്‍ക്കും, വാഹനങ്ങള്‍ക്കും ഭീഷണിയാണ്.
ശൃംഗപുരത്ത് ഏത് സമയത്തും വീഴുമെന്ന നിലയില്‍ പടുകൂറ്റന്‍ മരം ചാഞ്ഞു നില്‍പ്പാണ്. അപകട സാധ്യതയുള്ള മരങ്ങള്‍ വെട്ടിമാറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."