ത്സവ പ്രതീതിയുണര്‍ത്തി നെഹ്‌റുട്രോഫി പ്രദര്‍ശന വാഹനം ജില്ലയിലെത്തി
ഉ
കോട്ടയം: നെഹ്‌റുട്രോഫി വള്ളംകളിയുടെ ട്രോഫി പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ വാഹനം ജില്ലയിലെത്തി. വിശ്വപ്രസിദ്ധമായ ജലോത്സവത്തിന്റെ ഉണര്‍വും ഊര്‍ജവും പങ്കുവയ്ക്കാന്‍ എത്തിയ പ്രദര്‍ശന വാഹനത്തിന്റെ ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റില്‍ എ.ഡി.എം പി അജന്താ കുമാരി നിര്‍വഹിച്ചു.
ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ് പി. മാത്യു, എഡിസിമാരായ ജെ. ബെന്നി, പി.എസ് ഷിനോ, ഹുസൂര്‍ ശിരസ്തദാര്‍ മുഹമ്മദ് ഷാഫി മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രദര്‍ശനം കാണാനെത്തി. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കൈയൊപ്പുള്ള വെള്ളിയില്‍ തീര്‍ത്ത ട്രോഫിയും വള്ളംകളിയുടെ ചരിത്രവും നെഹ്രുട്രോഫി മത്സരത്തിന്റെ തുടക്കകാലം മുതലുള്ള ഫോട്ടോകളുമാണ് പ്രദര്‍ശനത്തിന് സജ്ജീകരിച്ചിരുന്നത്. ഉദ്ഘാടനത്തെ തുടര്‍ന്ന് ഡോ. ഷൈനി, ശിവാനി, റോസ്, അന്ന എന്നിവര്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു.
പ്രദര്‍ശന വാഹനത്തിന് കോട്ടയം പ്രസ് ക്ലബില്‍ പ്രസിഡന്റ് എസ്. മനോജും സെക്രട്ടറി ഷാലു മാത്യുവും മാധ്യമ പ്രവര്‍ത്തകരും സ്വീകരണം നല്‍കി. തുടര്‍ന്ന് കോട്ടയം വള്ളംകളി മത്സരം നടക്കുന്ന താഴത്തങ്ങാടി ആലുമ്മൂട് ജങ്ഷനില്‍ വള്ളംകളിയുടെ ജനറല്‍ കണ്‍വീനര്‍ പ്രൊഫ. കെ.സി. ജോര്‍ജ്, കോ-ഓര്‍ഡിനേറ്റര്‍മാരായ സുനില്‍ എബ്രാഹം, തോമസ് കെ. വട്ടുകളം, സെക്രട്ടറി ലിയോ മാത്യു എന്നിവര്‍ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."