പിഞ്ചുകുഞ്ഞിനെ കെട്ടിയിട്ട സംഭവം തളിപ്പറമ്പിലും; കേസെടുത്തു
തളിപ്പറമ്പ്: ശോഭായാത്രക്കിടെ പിഞ്ചുകുഞ്ഞിനെ കെട്ടിയിട്ട് പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ തളിപ്പറമ്പ് പൊലിസ് കേസെടുത്തു. പയ്യന്നൂരില്‍ ശോഭായാത്രക്കിടെ മൂന്ന് വയസുള്ള പിഞ്ചുകുട്ടിയെ ആലിലയില്‍ കെട്ടിയിട്ട സംഭവത്തില്‍ വ്യാഴാഴ്ച ബാലാവകാശ കമ്മിഷന് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തളിപ്പറമ്പിലും സമാനമായ സംഭവത്തില്‍ പൊലിസ് കേസെടുത്തത്. പുളിമ്പറമ്പില്‍ നിന്നാരംഭിച്ച ശോഭായാത്രയിലാണ് സംഭവം. മൂന്ന് വയസില്‍ താഴെ മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ വണ്ടിയില്‍ സജ്ജീകരിച്ച ആലിലയില്‍ ജീവന് ഭീഷണിയുണ്ടാകും വിധം കയറില്‍ കെട്ടിയിട്ടതിനാണ് കേസ്.
ബാലസംഘം ഏരിയാ കമ്മറ്റിയുടെ പരാതി പ്രകാരമാണ് കേസ്. ജുവൈനല്‍ ജസ്റ്റിസ് ആക്ട് 75 പ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമം 336 പ്രകാരവുമാണ് കേസടുത്തിരിക്കുന്നത്. ഈ നിയമപ്രകാരം സംരക്ഷണം നല്കേണ്ടവര് തന്നെ കുട്ടിയെ പീഡിപ്പിച്ചാല്‍ ജാമ്യം ലഭിക്കില്ലെന്ന് മാത്രമല്ല, കുറ്റം തെളിഞ്ഞാല്‍ മൂന്ന് വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും. അഞ്ച് വയസുപോലും തികയാത്ത കുട്ടിയെയാണ് യാതൊരുവിധ സുരക്ഷയും പാലിക്കാകെ കെട്ടിയിട്ട് പ്രദര്‍ശിപ്പിച്ചതെന്നാണ് പരാതി. കുട്ടിയുടെ രക്ഷിതാക്കള്‍ അറിഞ്ഞുകൊണ്ടാണ് ഇത് നടന്നതെങ്കില്‍ രക്ഷിതാക്കള്‍ക്കെതിരേയും സമാന വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് പൊലിസ് പറഞ്ഞു. കൂടുതല്‍ പരാതികള്‍ ലഭിക്കുകയാണെങ്കില്‍ അവയിലെല്ലാം കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയതായി ഡിവൈ.എസ്. പി കെ.വി വേണുഗോപാല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."