HOME
DETAILS
MAL
റവന്യൂ മന്ത്രി ഇന്ന് ജില്ലയില്‍
backup
August 12 2016 | 02:08 AM
കോട്ടയം: ജില്ലയിലെ പ്രധാന പ്രശ്നങ്ങളും അടിയന്തിര പ്രാധാന്യത്തോടെ പരിഹാരം കാണേണ്ട വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നതിന് റവന്യൂ- ഭവന നിര്‍മാണവകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ ഇന്ന് രാവിലെ 10ന് കലക്ടറേറ്റില്‍ യോഗം ചേരും.
റവന്യൂ ഓഫിസുകള്‍ അഴിമതി രഹിതവും കാര്യക്ഷമവുമായി പ്രവര്‍ത്തിക്കുന്നതിനുളള നിര്‍ദേശങ്ങള്‍ തയ്യാറാക്കി യോഗത്തില്‍ സമര്‍പ്പിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡെപ്യൂട്ടി കലക്ടര്‍ മുതല്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ വരെയുളള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."