ജാമിഅ ബദ്രിയ അറബിക് കോളജിന്റെ പ്രവര്‍ത്തനം മാതൃകാപരം
മൂവാറ്റുപുഴ: നാല് പതിറ്റാണ്ട്കാലമായി സാമൂഹിക സേവന രംഗത്ത് സ്തുത്യര്‍ഹമായി സേവനം ചെയ്യുന്ന ജാമിഅ ബദ്രിയ അറബിക് കോളേജിന്റെയും ബദ്രിയ ട്രസ്റ്റിന്റെയും പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ സഹിഷ്ണുതയ്ക്കും സൗഹാര്‍ദ്ദത്തിനും മാതൃകയാണെന്ന് മന്ത്രി അഡ്വ: കെ. രാജു. പേഴയ്ക്കാപ്പിള്ളി ജാമിഅ ബദ്രിയ അറബിക് കോളേജിലെ നവീകരിച്ച കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എല്‍ദോ എബ്രാഹം എം. എല്‍. എ അദ്ധ്യക്ഷത വഹിച്ചു.
ട്രസ്റ്റു ചെയര്മാന് കെ. എഫ് മുഹമ്മദ് അസ്ലം മൗലവി സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പള്‍ കെ. പി മുഹമ്മദ് തൗഫീഖ് മൗലവി മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയര്മാന് ഹസ്സന് മാസ്റ്റര്‍ , സെക്രട്ടറി കെ. പി അബ്ദുല്‍ സലാം മൗലവി, മൈതീന്‍ വലിയ പറമ്പില്‍, സെയ്തുകുഞ്ഞ് പുതുശ്ശേരിയില്‍, വാര്‍ഡ് മെമ്പര്‍ വി.എച്ച് ഷെഫിഖ്, ഫൈസല്‍ മുണ്ടങ്ങാമറ്റം, ജുനൈദ് മൗലവി, അബ്ദുല്‍ മുഖ്തദിര്‍ മൗലവി, ഫൈസല്‍ മൗലവി, അഫ്സല് മൗലവി, ബി.എസ്.എസ് പ്രസിഡന്റ് അല്‍ത്വാഫ് മൗലവി, സെക്രട്ടറി സഹ്ല് മൗലവി, ഡയറക്ടര്‍ അനസ് മൗലവി എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."