ഈരാറ്റുപേട്ട നഗരസഭ 165 വീടുകളുടെ ആദ്യ ഗഡു വിതരണം ചെയ്തു
ഈരാറ്റുപേട്ട: നഗരസഭ പി.എം.എ.വൈ പദ്ധതിയില്‍പ്പെടുത്തി ആദ്യഘട്ടത്തില്‍ അനുവദിച്ച 165 വീടുകളുടെ ആദ്യ ഗഡു തുക പി.സി ജോര്‍ജ് എം.എല്‍.എയുംആന്റോ ആന്റണി എം.പി യും ചേര്‍ന്ന് വിതരണം ചെയ്തു.
നഗരസഭാ ചെയര്മാന് ടി.എം റഷീദ് അധ്യക്ഷനായി. രണ്ടാംഘട്ടമായി 160വീടുകള്‍ക്കുള്ള ഡി.പി.ആര് പ്രഖ്യാപനം എം.പി നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ ലൈഫ് പദ്ധതിയില്‍പെടുത്തി 400 ഫ്ളാറ്റ് വീടുകള്‍ നിര്‍മിക്കുന്നതിനും, എന്‍.യു.എം.എല്‍ കേന്ദ്ര പദ്ധതിയില്‍ പെടുത്തി തെരുവോരങ്ങളില്‍ അന്തിയുറങ്ങുവര്ക്ക് 34 ഷെല്‍ട്ടറുകളും നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിണ്ട്.
അഞ്ച് വര്‍ഷത്തിനുള്ളില്‍ നഗരസഭയില്‍ സ്വന്തമായി എല്ലാവര്ക്കും വീട് നല്കുന്നതിനാവശ്യമായ പണം മാറ്റി വയ്ക്കുതാണെന്നും ചെയര്മാന് അറിയിച്ചു.
സിയാദ്, പി. മുഹമ്മദ് സക്കീര്‍, കുര്യാക്കോസ് ജോസഫ്, പി.എച്ച് ഹസീബ്, എ.എം.എ ഖാദര്‍, വി.എം സിറാജ്, വി.കെ കബീര്‍, അഡ്വ.വി.എം ഇല്ല്യാസ്, വി.എച്ച് നാസര്‍, ഇ.കെ മുജീബ്, പി.പി താഹിര്‍, ഹസീനാ ഫൈസല്‍, സുബൈര്‍ വെള്ളാപ്പള്ളി, ബള്‍ക്കീസ് നവാസ്, അഡ്വ.വി.പിനാസര്, നിസാര്‍ ഖുര്‍ബാനി, ഷൈല സലീം, സി.പി ബാസിത്ത്, ഇസ്മയില്‍ കീഴേടം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."