പഞ്ചായത്തുകളില്‍ നിര്‍മാണ അനുമതി നല്‍കാന്‍ വൈകുന്നു
ഒറ്റപ്പാലം: തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവ് പ്രകാരം കെട്ടിട നിര്‍മ്മാണത്തിന്നുള്ള അനുമതി ക്ക് ഓണ്‍ലൈനിലൂടെ അപേക്ഷ ഓഗസ്റ്റ് ഒന്നു മുതല്‍ സ്വീകരിച്ച ഗ്രാമ പഞ്ചായത്തു ഫയലുകളിലാണ് ഒന്നര മാസത്തിന്റെ ശേഷവുംസേവനം ലഭിക്കാന്‍ കാത്തിരിപ്പ് തുടരുന്നു. കെട്ടിട നിര്‍മ്മാണ അനുമതി നല്‍കാന്‍ ഇതുവരെ ഒറ്റപ്പാലം മേഖലയിലെ ലെക്കിടി പേരൂര്‍, വാണിയംകുളം പൂക്കോട്ട്കാവ്, തുടങ്ങിയ ഭൂരിഭാഗം ഗ്രാമ പഞ്ചയത്തുകള്‍ക്കുംകഴിഞ്ഞിട്ടില്ല.
പല പഞ്ചായത്തിലും ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ കിട്ടാത്തതാണ് പ്രശ്‌നമായി പറയുന്നത്. ഓണ്‍ലൈന്‍ സംവിധാനം ഏറെ നല്ലതാണെങ്കിലും സേവനം വൈകുന്നത് ആശങ്കയുളവാക്കുന്നു. ഓണ്‍ലൈനില്‍ അപേക്ഷ കൊടുത്താലും ഫയല്‍ പഞ്ചായത്ത് ഫ്രന്റ് ഓഫിസ് വഴി യും നല്‍കണം. ഓണ്‍ലൈന്‍ സംവിധാനം പഠിച്ചു വരുന്ന ഉദ്യോഗസ്ഥര്‍ക്ക് ഒരപേക്ഷയില്‍ രണ്ട് തരം ഫയല്‍ നോക്കേണ്ടി വരുന്നതിനാല്‍ സേവനം വൈകാന്‍ കാരണമായതയും ഉദ്യോഗസ്ഥ വൃത്തങ്ങള്‍ പറയുന്നു.വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് ബാങ്ക് വായ്പ, മറ്റു ആവശ്യങ്ങള്‍ക്കും പെര്‍മിറ്റ് ലഭിക്കുന്നതും കാത്തിരിക്കുന്നവരും ഏറേയുണ്ട് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."