പവര്‍ടില്ലര്‍ കയറ്റുമതിയില്‍ മികച്ച നേട്ടവുമായി കാംകോ
പാലക്കാട്: കാംകോ കഞ്ചിക്കോട് യൂണിറ്റില്‍ ഉത്പാദിപ്പിച്ച പവര്‍ ടില്ലറുകള്‍ക്ക് അസ്സാമില്‍ നിന്നും വന്‍തോതില്‍ ഓഡര്‍ ലഭിച്ചതായി കാംകോ ചെയര്‍മാന്‍ പി ബാലചന്ദ്രന്‍, എം ഡി കെ കെ സുരേഷ്‌കുമാര്‍, യൂണിറ്റ് ഡെപ്യൂട്ടി മാനേജര്‍ അഭിമന്യു എന്നിവര്‍ അറിയിച്ചു.സംസ്ഥാന നിന്നും ആദ്യമായാണ് പൊതുമേഖലാ സ്ഥാപനം പൂര്‍ണമായും റെയില്‍വേയുടെ ചരക്കു ഗതാഗതസേവനം ഉപയോഗപ്പെടുത്തി ഇത്രയും വലിയ ഓര്‍ഡര്‍ പുറത്തേക്കു നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യക്ഷമായും പരോക്ഷമായും 125 തൊഴിലാളികള്‍ പണിയെടുക്കുന്ന കാംകോയില്‍ 40 മെക്കാനിക്കല്‍,
ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരാണ് ടില്ലറിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഒരുമാസം 450 ടില്ലര്‍ മെഷീനുകള്‍ പുറത്തിറക്കാന്‍ ശേഷിയുള്ള കാംകോയുടെ മികച്ച പ്രവര്‍ത്തനവും ഗുണനിലവാരവുമാണ് ഓര്‍ഡര്‍ ലഭിക്കുന്നതിന് ഇടയാക്കിയത്. മറ്റ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഓര്‍ഡറുകള്‍ കാംകോയെ തേടിയെത്തുമെന്നും ഇവര്‍ കരുതുന്നു. പാലക്കാട് റെയില്‍വേ ജംഗ്ഷനില്‍ നിന്നും അസ്സാമിലേക്ക് 730 പവര്‍ ടില്ലറുകളാണ് കാംകോ കഞ്ചിക്കോട് യൂണിറ്റ് കയറ്റി അയച്ചത്. റെയില്‍വേ സ്റ്റേഷനിലെത്തിച്ച പവര്‍ടില്ലറിന്‍രെ ഫ്‌ളാഗ് ഡെപ്യൂട്ടി മാനേജര്‍ നിര്‍വ്വഹിച്ചു. കമ്പനി മാര്‍ക്കറ്റിംഗ് മാനേജര്‍, റെയില്‍വേ ഓപ്പറേഷന്‍സ് മാനേജര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
രാജ്യത്തെ കാര്‍ഷിക - കര്‍ഷക ക്ഷേമപ്രവര്‍ത്തനങ്ങളില്‍ കാംകോക്ക് കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കുമെന്ന് മാര്‍ക്കറ്റിംഗ് മേധാവിയും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."