ആനമൂളിയില്‍ മലയിടിച്ചില്‍; ചുരത്തില്‍ മലവെളളപ്പാച്ചില്‍
മണ്ണാര്‍ക്കാട്: അട്ടപ്പാടി ചുരത്തിലും, തെങ്കര ആനമൂളി മലമ്പ്രദേശത്തും മണ്ണിടിച്ചില്‍. മൂന്ന് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇന്നലെ ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പെയ്യുന്ന ശക്തമായ മഴയാണ് മലയിടിച്ചിന് കാരണമെന്നാണ് കരുതുന്നത്.
അട്ടപ്പാടി ചുരം റോഡില്‍ പലയിടത്തും മലവെളളം ഗതിമാറി കുത്തിയൊഴുകി. ഇതോടെ ഇതുവഴിയുളള ഗതാഗതം പാടെ തടസ്സപ്പെട്ടു. നിരവധി യാത്രക്കാര്‍ ചുരം റോഡില്‍ പലയിടങ്ങളിലായി കുടുങ്ങി. ഇതിനിടെ സൈലന്റ്‌വാലിയോട് ചേര്‍ന്ന് കിടക്കുന്ന മലയില്‍ ഉരുള്‍ പൊട്ടിയതായുളള അഭ്യൂഹം പരന്നത് പ്രദേശവാസികളെയും യാത്രക്കാരെയും ഏറെ ആശങ്കയിലാക്കി. വട്ടമ്പലത്ത് നിന്ന് ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മരം നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. ഫയര്‍ഫോഴ്‌സും റവന്യും വകുപ്പ് ജീവനക്കാരും പ്രദേശവാസികളും ചേര്‍ന്നാണ് ഗതാഗതം പുനസ്ഥാപിക്കുന്നതിനും മറ്റും നേതൃത്വം നല്‍കുന്നത്.
ആനമൂളിയിലെ പൊതിയില്‍ മൊയ്തീന്‍, വേളക്കാടന്‍ മാളുമ്മ, പുന്നക്കാടന്‍ സൈതലവി എന്നിവരുടെ വീടുകളിലേക്ക് മലവെളളം കുത്തിയൊലിച്ചെത്തി വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഭീമന്‍ പാറക്കല്ലായ വരക്കല്ലിന് മുകളിലൂടെ പതിവില്‍ കവിഞ്ഞ മലവെളളം താഴോട്ട് കുതിച്ചുചാടി. ഈ വെളളം മുഴുവന്‍ താഴോട്ട് ഒലിച്ചിറങ്ങി. മുക്കാലി ചുരത്തിലെ മന്തംപൊട്ടി കോസ്‌വെ വെളളത്തിനടിയിലായി. ഇതുകാരണം ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
പ്രദേശത്ത് രാത്രി വൈകിയും മഴക്ക് ശമനമായിട്ടില്ല. ഇതുകാരണം മലവെളളപ്പാച്ചിലും തുടരുകയാണ്. മലവെളളപ്പാച്ചിലുണ്ടായതോടെ രാത്രിയില്‍ ഉരുള്‍പൊട്ടല്‍ പോലെയുളള അനിഷ്ഠ സംഭവങ്ങളുണ്ടാവുമൊയെന്ന ഭീതിയിലാണ് ജനം. മലവെളളപ്പാച്ചിലുണ്ടായ സഹചര്യത്തില്‍ ് മലമ്പ്രദേശത്തും റോഡരികുകളിലും താമസിക്കുന്നവരെ മാറ്റി താമസിപ്പിക്കാനുളള നടപടികള്‍ ചെയ്തു വരുന്നതായി അധികൃതര്‍ അറിയിച്ചു.
ആനമൂളി മലനിരകളില്‍ നിന്നും അപ്രതീക്ഷിത മലവെളളപ്പാച്ചില്‍ കാരണം കുന്തിപ്പുഴ, നെല്ലിപ്പുഴ സമീപവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് റവന്യു അധികൃതര്‍ അറിയിച്ചു. മലയിടച്ചില്‍ കാരണം നെല്ലിപ്പുഴയിലെ വെളളം ക്രമാധീതമായി ഉയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."