'പെരുംതോട് വലിയതോട്' ഡോക്യുമെന്ററി പൂര്‍ത്തിയായി
കയ്പമംഗലം: നിയോജക മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പെരുംതോട് നവീകരണ പദ്ധതിയായ 'പെരുംതോട് വലിയതോട്' പദ്ധതിയെ ആസ്പദമാക്കി ചിത്രീകരിച്ച ഡോക്യുമെന്ററിയുടെ ചിത്രീകരണം പൂര്‍ത്തിയായി. കേരള സര്‍ക്കാരിന്റെ ഹരിത മിഷനില്‍ ഉള്‍പ്പെടുത്തി കയ്പമംഗലം എം.എല്‍.എ ഇ.ടി ടൈസണ്‍ മാസ്റ്റര്‍ ചെയര്‍മാനായും മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബീദലി ജനറല്‍ കണ്‍വീനറായും പെരുംതോട് കടന്ന് പോകുന്ന പെരിഞ്ഞനം, മതിലകം, ശ്രീനാരായണപുരം, എടവിലങ്ങ് , എറിയാട് പഞ്ചായത്ത് പ്രസിഡന്റുമാര്‍ കണ്‍വീനര്‍മാരായി നേതൃത്വം നല്‍കി നടപ്പാക്കിയ പദ്ധതിയാണിത്. ആയിരക്കണക്കിന് തൊഴിലുറപ്പ് തൊഴിലാളികളും ക്ലബുകളും സന്നദ്ധ സംഘങ്ങളും വിദ്യാര്‍ഥികളും പെരുംതോടിന്റെ നവീകരണങ്ങളില്‍ പങ്കാളികളായിരുന്നു. കേരളത്തിലെ തന്നെ ഏറ്റവും വലിയ കയര്‍ ഭൂവസ്ത്രം അണിഞ്ഞ പദ്ധതിയാണ് ഇത് എന്ന് മന്ത്രി തോമസ് ഐസക്ക് സാക്ഷ്യപെടുത്തുകയും ചെയ്തു. ആയിരക്കണക്കിന് തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് തൊഴിലുറപ്പ് തൊഴിലാളികളുടെ ഐക്യത്തിന്റെയും കരുത്തിന്റെയും കൂടി കഥ പറയുന്ന ഡോക്യുമെന്ററി സംസ്ഥാന കയര്‍ബോര്‍ഡും പെരുംതോട് വലിയതോട് വികസന സമിതിയും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ഗാനരചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ഷെമീര്‍ പതിയാശ്ശേരിയാണ്. ഛായാഗ്രാഹകന്‍ സിംബാദ് മൂന്നുപീടിക, ചിത്രസംയോജനം ടിറ്റോ ഫ്രാന്‍സിസ് , സംഗീതം ഐസക്ക് ജോസഫ് , ശബ്ദം മുഹമ്മദ് ഇസ്‌മൈല്‍ ആന്റ് ബിന്നി ടീച്ചര്‍, ഗാനാലപനം ദിനാഥ് തൃശൂര്‍, ജോതി ടീച്ചര്‍, മാളു എന്നിവരാണ്. മതിലകം ബ്ലോക്ക് പഞ്ചായത്തിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ഡോക്യുമെന്ററി സംസ്ഥാന കയര്‍ബോഡ് കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലെ സെമിനാറില്‍ പ്രദര്‍ശിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."