നായ്ക്കള്‍ക്ക് അപൂര്‍വരോഗം; നാട്ടുകാര്‍ പരിഭ്രാന്തിയില്‍
വെഞ്ഞാറമൂട്: നായ്ക്കളില്‍ അപൂര്‍വ രോഗം പടരുന്നു. നാട്ടുകാര്‍ പരിഭ്രാന്തിയില്‍.
വെഞ്ഞാറമൂട്ടിലും പരിസരങ്ങളിലും നായകളില്‍ പടര്‍ന്ന് പിടിക്കുന്ന പകര്‍ച്ചവ്യാധിപോലുള്ള രോഗാവസ്ഥ ജനങ്ങളില്‍ ഭീതിഉണര്‍ത്തുന്നു. പട്ടികളുടെ ശരീരത്തിലെ രോമങ്ങള്‍ പൊഴിഞ്ഞ് തൊലിഉരിഞ്ഞ് വൃണമായി മാറുന്ന അവസ്ഥയാണ് കാണപ്പെട്ടത്. തെരുവിലും മറ്റും അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായ്ക്കളിലാണ് രോഗാവസ്ഥ കൂടുതല്‍.
കടുത്ത ദുര്‍ഗന്ധം വമിച്ച് അലഞ്ഞ് തിരിയുന്ന നായ്ക്കള്‍ കാലക്രമേണ ചത്ത് പോകുകയും ചെയ്യുന്നു. വെഞ്ഞാറമൂട് ചന്തയുടെ പരിസരങ്ങളിലുള്ള അധികനായ്ക്കളക്കും ഇത്തരത്തിലുള്ള അസുഖം ബാധിച്ചിട്ടുണ്ട്. ഇവയുടെ വൃണങ്ങളില്‍ വന്നിരിക്കുന്ന ഈച്ചകളും മറ്റും അസുഖം പരത്തുമെന്ന ഭീതിയുമുണ്ട്. നായ്ക്കളിലെ അപൂര്‍വരോഗം മറ്റ് ജന്തുക്കളിലേക്കും മനുഷ്യരിലേക്കും പടരുമെന്ന ആശങ്കയും ജനങ്ങളിലുണ്ട്. നാട്ടുകാര്‍ ആരോഗ്യവകുപ്പിനെയും ജനപ്രതിനിധികളെയും വിവരമറിയിച്ചിട്ടും യാതൊരുനടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."