HOME
DETAILS

കശ്മിരിനിത് നഷ്ടങ്ങളുടെ ദിനരാത്രങ്ങള്‍

  
backup
August 12 2016 | 18:08 PM

%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%a4%e0%b5%8d-%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86




ബുര്‍ഹാന്‍വാനിയുടെ മരണാനന്തരം ചാനലുകള്‍ കശ്മീരുമായി ബന്ധപ്പെട്ട ചര്‍ച്ചകളാല്‍ മുഖരിതമാണ്. ബുര്‍ഹാന്‍വാനി ഇന്ത്യക്കു തീവ്രവാദിയാണെങ്കില്‍ പാകിസ്താനു രക്തസാക്ഷിയാണ്. മാധ്യമങ്ങളില്‍ ഇതിന്റെ പിന്തുടര്‍ച്ചകളായി വാദപ്രതിവാദങ്ങള്‍ അരങ്ങുകൊഴുക്കുന്നു. കശ്മീരില്‍ മരണപ്പെടുന്നവരുടെയും പരുക്കേല്‍ക്കുന്നവരുടെയും എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
പ്രശ്‌നങ്ങളുടെ തുടക്കം തെക്കന്‍ കാശ്മിരുകാരിയായ യാസ്മീന കൊല്ലപ്പെട്ടതോടെയാണ്. പ്രക്ഷോഭകാരികള്‍ക്കിടില്‍ നിന്നു കൗമാരക്കാരനായ തന്റെ സഹോദരനെ രക്ഷപ്പെടുത്തുമ്പോഴാണ് അവള്‍ കൊല്ലപ്പെടുന്നത്. യാസ്മീന്റെ മൂത്തസഹോദരന്‍ ത്രിപുരയില്‍ ബി.എസ്.എഫില്‍ സൈനികനാണ്.
അങ്ങനെ മരണങ്ങള്‍ തുടര്‍ന്നുവന്നു. 54 ാമത്തെ മരണം ജൂലൈ 31ന് യുവാവായ ഇഷ്ഫാഖ് അഹമദിന്റേതാണ്. വടക്കന്‍ കശ്മീരുകാനായ ഇദ്ദേഹത്തിന്റെ മരണത്തില്‍ പ്രതിഷേധത്തിന്റെ രൂക്ഷത വര്‍ധിപ്പിച്ചതു മസ്തിഷ്‌കംപോലും തകര്‍ത്തുബീഭത്സമാക്കിയതിനാലായിരുന്നു. കശ്മീരുകാരനായ എസ്.പി പൊലിസിന്റെ പങ്ക് നിഷേധിച്ചെങ്കിലും കാശ്മീരി ജനത ഇതു വിശ്വസിക്കുന്നില്ല.
കാശ്മീരിലെ ജനകീയ എം.എല്‍.എ മുഹമ്മദ് യൂസുഫ് തരിഗാമിയുടെ ക്ഷണപ്രകാരം ഈ വര്‍ഷം മാര്‍ച്ചില്‍ ഞാന്‍ വടക്കന്‍ കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു. കുല്‍ഗാം ജില്ലാവികസന കമ്മിഷന്റെ കീഴില്‍ വിവരാവകാശനിയമ നിര്‍മാണത്തിന്റെ ആവശ്യകത എന്ന വിഷയത്തില്‍ പ്രഭാഷണംനടത്തുകയായിരുന്നു യാത്രയുടെ പ്രധാനലക്ഷ്യം. അവിടെ ഒത്തുകൂടിയ യുവഉദ്യോഗസ്ഥര്‍ക്കു വിവരാവകാശനിയമത്തിന്റെ ആവശ്യകതയെക്കുറിച്ചു നന്നായി ബോധ്യപ്പെട്ടു.

ജുലൈ എട്ടിനുശേഷമുള്ള കശ്മീര്‍

സുരക്ഷാ ഉദ്യോഗസഥരുടെ അകമ്പടിയില്ലാതെ സ്വന്തമായി വാഹനം ഓടിച്ച് കുല്‍ഗാമിലൂടെ സഞ്ചരിച്ചു. അവിടെനിന്നു ട്രെയിനില്‍ ബാരമുള്ളയിലേയ്ക്കുള്ള യാത്രയായിരുന്നു. കുല്‍ഗാമിലെ ബസാരയിലൂടെയും ഷോപിയാര്‍, അന്തനാഗ്, ബാരമുല്ല തുടങ്ങിയ കാശ്മീരി ഗ്രാമങ്ങളിലൂടെയുമുള്ള യാത്രയില്‍ ഗ്രാമീണജനതയുടെ ജീവതത്തിന്റെ തനിനിറം കാണാന്‍ സൗകര്യപ്രദമായി. ഗ്രാമങ്ങളിലും അങ്ങാടികളിലും ട്രെയിനിലെ കംപാര്‍ട്ടുമെന്റുകളിലുമൊക്കെയായി ചെറുസംഘങ്ങളായിരുന്നു സന്തോഷം പങ്കിടുന്നവരായിരുന്നു മിക്കവരും.
1982 ശേഷം ഒരിക്കല്‍പ്പോലും സമാധാനം അനുഭവിക്കാന്‍ സാധ്യമാവാത്തതെന്നു കരുതുന്ന കശ്മീരില്‍ സുരക്ഷാ അകമ്പടിയില്ലാതെ യാത്രചെയ്തതിനു യുവഉദ്യോഗസ്ഥനായി ആബിദ് എന്നെ ശകാരിക്കുകപോലും ചെയ്തിരുന്നു. കശ്മീരി ജനതയുടെ മനസില്‍ ഇന്ത്യന്‍ ദേശീയതയ്ക്കു പ്രമുഖ്യംനല്‍കാനുള്ള ജൂലൈ എട്ടിനുണ്ടായ ശ്രമം വീണ്ടെടുക്കാനാവാത്ത അകല്‍ച്ചയിലേയ്ക്കാണ് ആ ജനതയെ എത്തിച്ചത്.
കശ്മീരിലെ ഒട്ടുമിക്ക ജില്ലകളും ഞാന്‍ കശ്മീരിലെ കമ്മിഷണറായ സമയത്തു സന്ദര്‍ശിച്ചിരുന്നു. 1990-1993 കാലഘട്ടത്തില്‍ പ്രശ്‌നകലുഷിതമായ ലഡാക്കില്‍വരെ അന്ന് ഇടപെട്ടിരുന്നു. നാലുവര്‍ഷങ്ങള്‍ക്കുശേഷം ഇന്റലിജന്‍സ് ബ്യൂറോ, സൈനിക രഹസ്യാന്യേഷണ വിഭാഗം എന്നിവയിലും പ്രവര്‍ത്തിച്ചു. കൂടാതെ, അഭ്യന്തരമന്ത്രാലയത്തിനു കീഴില്‍ വിഘടനവാദികളുമായുള്ള ചര്‍ച്ചകള്‍ക്കു പ്രധാനപങ്കു വഹിക്കാന്‍ സാധിച്ചിരുന്നു. 1993 ല്‍ നടന്ന ഹസ്രത്ത് ബാല്‍ പ്രശ്‌നങ്ങളില്‍ സമാധാനം കൈവരിക്കാന്‍ കഴിഞ്ഞത് അന്നു നടത്തിയ നയതന്ത്ര ഇടപടലിന്റെ ശ്രമഫലമാണ്.  
ഇന്ത്യയുടെ തീരുമാനങ്ങളില്‍ എതിര്‍പ്പുപ്രകടിപ്പിച്ചിരുന്ന അന്നത്തെ വിഘടനനേതാക്കളില്‍ പലരും ഇന്നു മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതൃത്വം അലങ്കരിക്കുന്നവരാണ്. അക്കാലങ്ങളില്‍ രാജ്യം എന്നിലര്‍പ്പിച്ചിരുന്ന ഉത്തരവാദിത്വം നടപ്പില്‍വരുത്താന്‍ പ്രതജ്ഞാബദ്ധനായിരുന്നു. ഇന്നത്തെപ്പോലെ വെടിയുണ്ടകളല്ലെങ്കിലും അന്നും കൃത്യനിര്‍വഹണത്തിനിടയില്‍ ജനങ്ങളില്‍നിന്നു കല്ലേറടക്കമുള്ള പ്രതഷേധങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. പൊതുജനത്തിന്റെ നീതിനിര്‍വ്വാഹകനായതിനാല്‍ ജനങ്ങളെ അഭിമുഖീകരിക്കുന്നതില്‍ ഭയപ്പെട്ടില്ല. ഇറക്കിയ ഉത്തരവിന്റെ കാരണത്താല്‍ ഏതെങ്കിലും പൗരന്‍ മരണപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് അഭിമാനത്തോടെ എനിക്കു പറയാന്‍ പറ്റും.
ഇപ്പോള്‍ ജമ്മുകാശ്മീരിന്റെ വിദ്യാഭ്യാസഡയറക്ടറായ ഷാ ഫൈസല്‍ കശ്മീരില്‍നിന്ന് ആദ്യമായി സിവില്‍സര്‍വീസില്‍ പ്രവേശിച്ച ഉദ്യോഗസ്ഥനാണ്. അദ്ദേഹം ജൂലൈ 19 ന് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ കശ്മീരിന്റെയും കശ്മീരികളുടെയും മുഖാവരണം നീക്കി ഇന്നത്തെ കശ്മീരിന്റെ ചില യാഥാര്‍ഥ്യങ്ങള്‍ വായനക്കാരുമായി പങ്കുവച്ചു:
''അടുത്തദിവസം ഔദ്യോഗികവേഷങ്ങള്‍ മാറ്റി കുര്‍ത്തയും പൈജാമയും കര്‍ഷകര്‍ ധരിക്കാറുള്ള തൊപ്പിയുംവച്ചു ഞാന്‍ ഓഫിസ് വിട്ടിറങ്ങി. ഔദ്യോഗിക വേഷമാണങ്കില്‍ കലാപകാരികളായ കശ്മീരിയുവാക്കളുടെ പിടിയില്‍പ്പെടാതിരിക്കാനാണ് ഇങ്ങനെ ആള്‍മാറാട്ടം നടത്തേണ്ടിവന്നത്. കശ്മീരിന്റെ ഒരുഭാഗം ഇന്ത്യയോട് അനുകൂലമല്ലാത്ത മനോഭാവം പുലര്‍ത്തുന്നവരാണ്. ഇങ്ങനെയുള്ള പെരുമാറ്റം അവര്‍ പുലര്‍ത്തുന്നതിന്റെ പിന്നിലെ കാരണം അവിടത്തെ യുവാക്കളോട് ഇന്ത്യയെക്കുറിച്ച് ചോദിച്ചാല്‍ അവര്‍ പറഞ്ഞു തരും.
കശ്മിരിനോടുള്ള ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഇടപെടല്‍, ദുസ്സഹമായ വിധത്തിലുള്ള തെരഞ്ഞെടുപ്പു നടത്തല്‍, അഴിമതിയുടെയോ അക്രമത്തിന്റെയോ പേരുപറഞ്ഞ് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളെ പിരിച്ചുവിടുന്ന അവസ്ഥ, ഇന്ത്യയുടെ സൈനികശേഖരങ്ങളുടെ കേന്ദ്രമാക്കിയ സ്ഥിതി, ചാനല്‍ച്ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ ദേശീയവിരുദ്ധതയുടെ പ്രതീകമായി തങ്ങളുടെ നാടിനെ ചിത്രീകരിക്കുന്നുവെന്ന അവസ്ഥ... ഇങ്ങനെയുള്ള  മറുപടികളായിരിക്കും അവരുടെ ഭാഗത്തുണ്ടാവുക. ഇത്തരത്തില്‍ കശ്മീരിനോട് ഇന്ത്യ മനോഭാവം പുലര്‍ത്തുമ്പോള്‍ എങ്ങനെയാണു കശ്മീരികളുടെ ഹൃദയത്തില്‍ ഇന്ത്യക്കു സ്ഥാനം നേടാന്‍ സാധ്യമാവുക?''
കശ്മീരിനോടുള്ള സുരക്ഷാഉദ്യോഗസ്ഥരുടെ പെരുമാറ്റങ്ങളും ഔദ്യോഗികപ്രതിനിധികളുടെ ഇടപടലുകളും മാധ്യമങ്ങളുടെ വ്യാഖ്യാനങ്ങളും ഷാ ഫൈസലിന്റെ വാക്കുകളെ വാസ്തവീകരിക്കുന്നതാണ്. കശ്മീരിലെ ഒരുവ്യക്തിയും ഷാ ഫൈസല്‍ പോലും ഇന്ത്യയുടെ ഇത്തരത്തിലുള്ള സമീപനങ്ങല്‍ ആഗ്രഹിക്കുന്നവരല്ല.

ആരായിരുന്നു ബുര്‍ഹാന്‍ വാനി

ഇന്ത്യ ദേശീയവിരുദ്ധനായി ചിത്രീകരിക്കുമ്പോഴും മുഴുവന്‍ കശ്മീരികളും ശഹീദിന്റെ പരിവേഷംനല്‍കുന്ന ബുര്‍ഹാനിയെപ്പറ്റി മുന്‍പു സൂചിപ്പിച്ചിരുന്നു. താല്‍ക്കാലിക ശാന്തതയില്‍ കഴിഞ്ഞിരുന്ന കശ്മീരില്‍ ഇന്നു കാണുന്ന കലങ്ങിമറിയലിനു കാരണമായ ബുര്‍ഹാനിയുടെ കൊലയ്ക്കുപിന്നില്‍  അധികാരസോപാനത്തിലിരിക്കുന്നവര്‍ക്കുപോലും പങ്കാളിത്തമുള്ളതായി കാണാന്‍ സാധ്യമാവും. കശ്മീരിലെ പ്രത്യേക ഓപ്പറേഷന്‍ വിഭാഗത്തിന്റെ മുന്‍കൂട്ടിയുള്ള ആസൂത്രണത്തിന്റെ ഇരയാണു ബുര്‍ഹാനിയെന്ന വാദവും നിലനില്‍ക്കുന്നു. കശ്മീരുകാരനായ ശുജാഅത്ത് ബുഖാരി ഫ്രണ്ട് ലൈന്‍ മാഗസിനില്‍ ബുര്‍ഹാനിയുടെ കൊലയെ ഇങ്ങനെയായിരുന്നു വിവരിച്ചത്:
'ബുര്‍ഹാനി താമസിക്കുന്ന കോകര്‍നാഗ് പ്രദേശത്തേയ്ക്കു ജമ്മുകശ്മീരിലെ പ്രത്യേക ഓപ്പറേഷന്‍ വിഭാഗം എത്തിച്ചേര്‍ന്നതു രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. രണ്ടുസുഹൃത്തുക്കളോടൊപ്പം കോകര്‍നാഗിലെ വീട്ടില്‍  ബുര്‍ഹാനി ഈദ് ആഘോഷിക്കാനെത്തിയിട്ടുണ്ടന്നുള്ളതായിരുന്നു വിവരം. ഓപ്പറേഷന്‍ വിഭാഗത്തിനു ലഭിച്ച വിവരം കൃത്യമായിരുന്നു. അതിനാല്‍, എളുപ്പത്തില്‍ അദ്ദേഹത്തെ വധിക്കാന്‍ സാധ്യമായി.
നിയമപാലകരുടെ ഉറക്കം കെടുത്തിയിരുന്ന ബുര്‍ഹാനിയെ ശക്തമായ ഏറ്റുമുട്ടലിലൂടെയാണു വധിച്ചതെന്നായിരുന്നു പൊലിസിന്റെ ഭാഷ്യം. പെരുന്നാള്‍ദിനംവരെ ശാന്തമായിരുന്ന കശ്മീര്‍ പിന്നീടു രക്തക്കളമാവുന്ന കഴ്ചയാണു കണ്ടത്. സര്‍ക്കാര്‍ പ്രതീക്ഷിക്കാത്ത വിധത്തില്‍ കശ്മീരിന്റെ മണ്ണില്‍ ബുര്‍ഹാനിയുടെ വധവുമായി ബന്ധപ്പെട്ട് അശാന്തികളുയര്‍ന്നു.
ബുര്‍ഹാനി കൊല്ലപ്പെട്ട കോകര്‍നാഗ് ആപ്പിളിന്റെയും അക്രോട്ട് മരത്തിന്റെയും തോട്ടങ്ങളാല്‍ സമൃദ്ധമായ തെക്കന്‍ കശ്മീരിലെ പ്രദേശമാണ്. യുവസംരഭകനായ ഖുറത്തിന്റെ സാങ്കേതികമികവിലൂടെയും പരിശ്രമത്തിലൂടെയും വളര്‍ത്തിയെടുത്തതാണ് ഇവിടെയുള്ള തോട്ടങ്ങളില്‍ മിക്കവയും. ബുര്‍ഹാനിയുടെ സാന്നിധ്യം കോകര്‍നാഗുകാര്‍ക്കു നന്നായി അറിയുമായിരുന്നു. മുഖ്യമന്ത്രി മെഹബൂബ മുഫ്തി ജൂലൈ എട്ടിനു ഖുറത്തിന്റെ തോട്ടത്തില്‍ സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട ക്രമസാമാധാനത്തിനായിരുന്നു കോകര്‍നാഗിലെ പെലിസിന്റെ ഇടപടലുകള്‍. പക്ഷേ, എല്ലാ ധാരണകളും തകിടംമറിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളായിരുന്ന പിന്നീടു കശ്മീര്‍ സക്ഷ്യംവഹിച്ചത്.
1947ല്‍ ജമ്മുകശ്മീരിനെ ഇന്ത്യയിലേയ്ക്കു കൂട്ടിച്ചേര്‍ത്തതിനെയും 1948ലെ യു.എന്‍ തീരുമാനത്തെപ്പറ്റിയും നിരവധി ചര്‍വ്വിതങ്ങള്‍ നടന്നതാണ്. പക്ഷേ, കശ്മിരില്‍ അക്രമങ്ങള്‍ തുടരുന്നുണ്ടെങ്കിലും ശൈഖ് അബ്ദുല്ലയ്ക്കു ആ ജനതയ്ക്കിടയില്‍ തുല്ല്യതയില്ലാത്ത സ്ഥാനമുണ്ടന്നത് അവിതര്‍ക്കിതമാണ്. കശ്മിരികള്‍ക്കു മറുവാക്കില്ലാത്ത നേതാവായ അബ്ദുല്ല പാകിസ്താന്റെ ഭാഗത്തുള്ള നിരന്തര നുഴഞ്ഞുകയറ്റമടക്കമുള്ള ഭീഷണികള്‍ ഉയര്‍ന്നപ്പോള്‍പ്പോലും കശ്മിരിനെയെന്നും ഇന്ത്യയുടെ ഭാഗമായി നിലനിര്‍ത്തുന്നതില്‍ വിജയിച്ചു. അതിനാലാണു രാജകീയഭരണകൂടത്തില്‍ ജീവിച്ചിരുന്ന അതിര്‍ത്തിപ്രദേശത്തുകാരായി ആ ജനത പാകിസ്താനെ തെരഞ്ഞടുക്കാതെ ഇന്ത്യയുടെ പ്രതീക്ഷയ്‌ക്കൊപ്പം എന്നും അടിയുറച്ചത്.
പുരാതനകാലംമുതല്‍ ഇന്ത്യ വേദനിക്കുന്നവന്റെ കണ്ണീരിന് ആശ്വാസംപകര്‍ന്ന ഇടമാണ്. അടിച്ചമര്‍ത്തപ്പെട്ടവനും അഭയാര്‍ഥിക്കും ഇന്ത്യയില്‍ ഇടം ലഭിച്ചു. ജൂതനും പാര്‍സിയും ആ തണലില്‍ പങ്കാളികളായി. പക്ഷേ, കശ്മീരിന് ഇന്ത്യ അര്‍ഹമായ പരിഗണന നല്‍കുന്നുണ്ടോയെന്നുള്ള ചോദ്യം പ്രസക്തമാണ്. കശ്മീരികളെ ഇന്ത്യക്കാരായി കാണാന്‍ സാധിച്ചിട്ടുണ്ടോ മലയാളി, ബംഗാളി, ഗുജറാത്തി, പഞ്ചാബി തുടങ്ങിയവരെപ്പോലെ കശ്മിരികളെയും വീക്ഷിക്കാന്‍ സാധിക്കുമോ. ശാഹ് ഫൈസല്‍, സയ്യിദ് ആബിദ് ഷാ, ബുര്‍ഹാന്‍ വാനി, ഖുറം തുടങ്ങിയവര്‍ ആധുനിക കശ്മീരിന്റെ വിദ്യാസമ്പന്നമായ തലമുറയാണ്.
സമൂഹമാധ്യമങ്ങളിലെ ചലനങ്ങളിലൂടെ കശ്മീര്‍ ജനതയെ അവര്‍ക്ക് അക്രമത്തിന്റെ പാതയിലേയ്ക്കു വഴിതിരിച്ചുവിടാന്‍ സാധ്യമാവും. സ്വന്തമായി തങ്ങളുടെ ജനതയ്ക്ക് നന്മപകരാന്‍ സാധ്യമാവുമെന്ന തിരിച്ചറിവിലാണ് അവര്‍ ഓരോരുത്തരും ഈ മാര്‍ഗം തെരഞ്ഞടുത്തത്. ഇത്തരം ലക്ഷ്യങ്ങളുമായി മികച്ച പദവികളിലിരുന്ന നിരവധി കശ്മിരികള്‍ മോഹനജോലികള്‍ ഉപേക്ഷിച്ചു നാട്ടിലേയ്ക്കു തിരിച്ചെത്തികൊണ്ടിരിക്കുന്നു. തുടരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ കശ്മിര്‍ ദേശീയവാദം അതിശക്തമായി യുവാക്കള്‍ക്കിടയില്‍ വേരൂന്നുന്നുണ്ട്.
ഇത്തരത്തില്‍ ഉപദേശീയ വാദം ഇന്ത്യയ്ക്ക് എന്നും വിജയം മാത്രമാണ് നല്‍കിയത്. ബാബ ഇ ഖയ്യൂമിന്റെ നേതൃപാടവത്തില്‍ 1975ല്‍ രൂപീകരിച്ച നാഷണല്‍  പ്ലബസൈറ്റ് ഫ്രണ്ടന്ന പാര്‍ടിയുടെ ചരിത്രം ഇതിന് തെളിവാണ്. ഉപദേശീയ വാദവുമായി കടന്നുവന്നങ്കിലും 1990ല്‍ നടന്ന കലാപാന്തരം ഇവരുടെ സാന്നിധ്യം നാമാവശേഷമായി.
ബുര്‍ഹാന്‍ വധത്തിനുപകരം കാശ്മീരിന്റെ പ്രത്യാശയുടെ പ്രതീകമായിരുന്ന ഖുറമിന്റെ പൂന്തോട്ടം നശിപ്പിച്ചതിലൂടെ അതിന്റെ അവസാനം വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്താനെ പഴിചാരി ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ നമുക്കു വളരെ എളുപ്പമാണല്ലോ.

ആരുടെ മരണം? ആരുടെ പരുക്ക്?

പാകിസ്താന്‍ നമ്മുടെ അപചയത്തെ വളരെയധികം മുതലെടുക്കുന്നുണ്ടെന്നു സംശയലേശമന്യേ ഉറപ്പിക്കാം. ഇന്നു മുഖംമൂടിയണിഞ്ഞ തെമ്മാടികള്‍ ഒപ്പംചേര്‍ക്കാനുള്ള പുതിയ അംഗങ്ങളെ തേടി കാശ്മീരിന്റെ ഹിംസാത്മകമായ രൂപികരണത്തിനും തുടര്‍ന്നുണ്ടായ യുദ്ധങ്ങള്‍ക്കുംശേഷം ഇങ്ങനെയൊക്കെ സംഭവിക്കുമെന്നു നാം കരുതിയിരുന്നോ  പി െഎന്തുകൊണ്ടാണ് കാശ്മീര്‍ ഒരു ദൗര്‍ബല്യമായി മാറിയത്
കൂട്ടിച്ചേര്‍ക്കലിനുശേഷമുണ്ടായ സംഭവങ്ങള്‍ നയങ്ങള്‍ അവശേഷിക്കുന്ന ഇന്ത്യക്കാരുമായി കാശ്മിരികള്‍ക്കുള്ള ബന്ധം എന്നിവയെല്ലാം അവരില്‍ചിലര്‍ക്കെങ്കിലും ഇന്ത്യയോട് പ്രതിപത്തിയുണ്ടാകാന്‍ സഹായിച്ചിട്ടുണ്ട്. എന്നാല്‍, അവര്‍ സ്വയം ഇന്ത്യക്കാരായി പരിഗണിച്ചിട്ടേയില്ല. കാശ്മിരിലുണ്ടായ 54 മരണങ്ങളും നൂറിലധികംപേര്‍ അന്ധരായതും ഇന്ത്യക്കാര്‍ക്കു സംഭവിച്ച ദുരന്തമായി ഒരു മാധ്യമത്തിലും പരാമര്‍ശിക്കാത്തത് എന്തുകൊണ്ടാണ്. ഇന്ത്യക്കാരനെന്നനിലയില്‍ എന്റെ ജിവിതലക്ഷ്യം കാശ്മീരില്‍ കലാപാവശിഷ്ടങ്ങളില്‍ ആഴ്ന്നുപോയവര്‍ക്കു സഹായഹസ്തം നല്‍കുകയെന്നതാണ്. കലാപം പരാജയപ്പെട്ടുവെന്നു കരുതരുത്. വിമതനേത്യത്വത്തിന്റെ പാര്‍ശ്വവല്‍ക്കരണവും അതിന്റെ ലാഭനഷ്ടങ്ങളും ഇതിലും നന്നായി ചിത്രീകരിക്കാനാകില്ല. പക്ഷേ, കാശ്മീരികള്‍ക്ക് ഇന്ത്യയുമായുള്ള ബന്ധത്തിന്റെ അടുത്തഘട്ടത്തെക്കുറിച്ചു വളരെ ഭീകരമായ കാഴ്ച്ചപ്പാടാണ് എനിക്കുള്ളത്. കാരണം, രാജ്യത്തെ ഭാവിയിലേയ്ക്കു നയിക്കേണ്ട കാശ്മിരിന്റെ വിദ്യാസമ്പന്നരായ, കഴിവുറ്റ യുവത്വങ്ങളെ നമുക്കു നഷ്ടപ്പെട്ടിരിക്കുന്നു.

കടപ്പാട്: ദ ഹിന്ദു.
വിവര്‍ത്തനം: ഹര്‍ഷാദ് തിരുവള്ളൂര്‍








Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  3 days ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  3 days ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 days ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  3 days ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  3 days ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  3 days ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  3 days ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  3 days ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  3 days ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  3 days ago