ഭാഷാദ്രോഹ നടപടിക്കെതിരേ പ്രക്ഷോഭം ശക്തമാക്കും:കെ.എ.ടി.എഫ്
കോഴിക്കോട്: കേരളത്തിലെ വിദ്യാലയങ്ങളില്‍ നിലവിലുള്ള അറബി, ഉര്‍ദു, സംസ്കൃതം ഭാഷാപഠനത്തിനെതിരേയുള്ള സര്‍ക്കാരിന്റെ ദ്രോഹനടപടികള്‍ അവസാനിപ്പിക്കണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് എ.മുഹമ്മദും ജനറല്‍ സെക്രട്ടറി സി.അബ്ദുല്‍ അസീസും ആവശ്യപ്പെട്ടു.
ഹയര്‍സെക്കന്‍ഡറി ഉപഭാഷാ പഠനത്തിനെതിരേ ഈ സര്‍ക്കാര്‍ കൊണ്ടുവന്ന ഉത്തരവിനു തൊട്ടുപുറകെ ഭാഷാധ്യാപകര്‍ക്ക് അനുവദിച്ച മറ്റാനുകൂല്യങ്ങളും തടയപ്പെട്ടിരിക്കുകയാണ്. പരീക്ഷാകമ്മിഷണര്‍ നടത്തുന്ന എല്‍.ടി.ടി.സി, ഡി.എല്‍.ഇ.ഡി അറബി, ഉര്‍ദു, ഹിന്ദി കോഴ്സുകള്‍ കേരളത്തിലെ യൂനിവേഴ്സിറ്റി നടത്തുന്ന ബി.എഡ് കോഴ്സിനു തുല്യമാക്കിക്കൊണ്ടുള്ള ഉത്തരവ് റദ്ദ് ചെയ്തതില്‍ കെ.എ.ടി.എഫ് പ്രതിഷേധിച്ചു.
ഭാഷാധ്യാപകരുടെ പ്രമോഷന്, ശമ്പളം, പുനര്‍വിന്യാസം, അധ്യാപക വിദ്യാര്‍ഥി അനുപാതം, ഹയര്‍സെക്കന്‍ഡറി അറബി സാഹിത്യോത്സവം, പാര്‍ട്ട് ടൈം അധ്യാപകരുടെ പ്രോവിഡന്റ് ഫണ്ട് തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള സമരപരിപാടികള്‍ക്ക് നാളെ കോഴിക്കോട് ശിക്ഷക്സദനില്‍ ചേരുന്ന സംസ്ഥാന കൗണ്‍സിലര്‍മാരുടെയും ജില്ലാ ജനറല്‍ സെക്രട്ടറിമാരുടെയും യോഗത്തില്‍ രൂപംനല്‍കും.
മുസ്ലിംലീഗ് ജില്ലാ കണ്‍വന്‍ഷനുകള്‍ ഇന്ന് തുടങ്ങും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."