സമാജ് വാദി പാര്‍ട്ടിയില്‍ അങ്കം തുടരുന്നു; വ്യത്യസ്ത പാര്‍ട്ടി യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് മുലായമും അഖിലേഷും
ലക്നോ (ഉത്തര്‍പ്രദേശ്): തെരഞ്ഞെടുപ്പ് തോല്‍വിയടക്കം തിരിച്ചടികള്‍ നേരിട്ടിട്ടും സമാജ് വാദി പാര്‍ട്ടിയിലെ പോര് തീരുന്നില്ല. പാര്‍ട്ടി യോഗങ്ങളുള്പെടെ ഒന്നിലും പരസ്പരം സഹകരിക്കാത്ത നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് മുലായം സിങ്ങ് യാദവും മകന് അഖിലേഷ് യാദവും.
സെപ്തംബര്‍ 23ന് ലക്നോവില്‍ സമാജ് വാദി പാര്‍ട്ടിയുടെ ഒരു സംസ്ഥാന കോണ്‍ഫറന്‍സും ഒക്ടോബര്‍ അഞ്ചിന് ദേശീയ കോണ്‍ഫറന്‍സും വിളിച്ചു ചേര്‍ത്തിട്ടുണ്ട് മുന്‍ മുഖ്യമന്ത്രി കൂടിയായ അഖിലേഷ് യാദവ്. എന്നാല്‍ ഈ രണ്ടു യോഗങ്ങളിലും മുലായം സിങ്ങിനെ ക്ഷണിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, സെപ്തംബര്‍ 21ന് മുലായം സിങ്ങ് ലോഹിയ ട്രസ്റ്റിന്റെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
രാം ഗോപാല്‍ യാദവാണ് ലോഹിയ ട്രസ്റ്റിന്റെ സെക്രട്ടറി. കഴിഞ്ഞ തവണ മുലായം വിളിച്ച യോഗത്തില്‍ അഖിലേഷും രാംഗോപാല്‍ യാദവും പങ്കെടുത്തിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."