കനത്ത മഴയില്‍ അണക്കെട്ടുകള്‍ നിറയുന്നു; മുഖ്യമന്ത്രി ജാഗ്രതാ നിര്‍ദ്ദേശം നല്കി
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് അണക്കെട്ടുകള്‍ നിറഞ്ഞ് കവിഴുന്നു. മൂന്നു ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേതുടര്‍ന്ന് പൊലിസ്, അഗ്നിശമന-ദുരന്ത നിവാരണ അതോറിറ്റി, റവന്യൂ വിഭാഗങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് ജാഗ്രതാ നിര്‍ദ്ദേശം നല്കി.
പൊന്മുടി ജലാശത്തില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ അണകെട്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത. തിരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അതികൃതര്‍ അറിയിച്ചു. ഒരടികൂടി കുടി വെള്ളം ഉയര്‍ന്നാല്‍ സംഭരണശേഷിയുടെ പരമാവതിയായ 705 അടിയില്‍ എത്തും.
മലങ്കര ഡാമിലും ജലനിരപ്പ് ഉയര്‍ന്ന് 40.94 അടിയായി. ജലനിരപ്പ് 41 അടിയിലേക്കെത്തിയാല്‍ ഷട്ടറുകള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 124.7 അടിയായി. അതേസമയം ഇടുക്കി കല്ലാര്‍കുടി, മലങ്ക, പാംബ്ല അണക്കെട്ടുകള്‍ തുറന്നിട്ടുണ്ട്. കല്ലാര്‍കുടി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും തുറന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."