ഇതും ആദര്‍ശ് സ്റ്റേഷന്: മഴ പെയ്താല്‍ സ്റ്റേഷനുള്ളില്‍ വെള്ളക്കെട്ട്
തൃക്കരിപ്പൂര്‍: ആദര്‍ശ് സ്റ്റേഷനായ തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ് കൊടുക്കുന്നവരും ടിക്കറ്റ് വാങ്ങുന്നവരും കുടപിടിക്കണം. മഴവെള്ളം മുഴുവനായും സ്റ്റേഷന് കെട്ടിടത്തിന് അകത്തുണ്ട്.
ഓഫിസ് മുറിയിലെ കംപ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ പ്ലാസ്റ്റിക് ഷീറ്റിന്റെ സംരക്ഷണത്തിലുള്ളത്. മുറിക്കകത്തും ടിക്കറ്റെടുക്കാനുള്ള മുറിക്കകത്തും വെള്ളം കെട്ടി നില്ക്കുന്ന അവസ്ഥയാണ്. കൂടാതെ മണ്ണിട്ടു നികത്തിയ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ മണ്ണൊലിച്ചിറങ്ങി കുഴികളായി മാറി. സ്റ്റേഷന് കെട്ടിടത്തിനു കാലപ്പഴക്കമുള്ളതിനാല്‍ തകര്‍ച്ച ഭീഷണിയുമുണ്ട്. ഏതാനും ആഴ്ച മുന്‍പാണു സ്റ്റേഷന് കെട്ടിടത്തിന്റെ ഒരു ഭാഗത്തെ മേല്‍ക്കൂര തകര്‍ന്നത്. ഇതിനെല്ലാം പരിഹാരമായി പുതിയ സ്റ്റേഷന് കെട്ടിടം നിര്‍മാണം ആരംഭിച്ചെങ്കിലും പാതിവഴിയില്‍ നിര്‍ത്തിവച്ചിട്ടു മാസങ്ങളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."