HOME
DETAILS
MAL
അര്‍ഹതയുള്ളവര്‍ക്ക് റേഷന്‍ ആനുകൂല്യം അനുവദിക്കണം
backup
September 19 2017 | 04:09 AM
മുക്കം: റേഷന്‍ കാര്‍ഡിലെ അപാകതകള്‍ പരിഹരിക്കാനും അര്‍ഹരായവര്‍ക്ക് റേഷന്‍ ആനുകൂല്യം അനുവദിക്കാനും ഉടന്‍ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ വല്ലത്തായ്പാറ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ഇന്ധനവില വര്‍ധന അടിച്ചേല്‍പ്പിച്ച് ജനത്തെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. തിരുവമ്പാടി മണ്ഡലം സെക്രട്ടറി കെ. മോഹനന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മഠത്തില്‍ രവീന്ദ്രന് അധ്യക്ഷനായി. കെ. ഷാജികുമാര്‍, കടക്കാടന്‍ ഹംസ സംസാരിച്ചു. ഭാരവാഹികളായി പി. ബിനു (സെക്രട്ടറി), പി.പി ഗോപാലന് (അസി. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."