കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റ് രാജിവച്ചു
കൊടുവള്ളി: ബ്ലോക്ക് പ്രസിഡന്റ് സി.ടി വനജ രാജിവച്ചു. ഡി.സി.സിയുടെ നിര്‍ദേശപ്രകാരം ഇന്നലെ വൈകിട്ട് മൂന്നോടെ ബി.ഡി.ഒക്ക് രാജിക്കത്ത് നല്‍കുകയായിരുന്നു. എളേറ്റില്‍ ഡിവിഷനില്‍ നിന്നുള്ള ബ്ലോക്കംഗമാണ് വനജ.
നേരത്തെയുണ്ടണ്ടാക്കിയ ധാരണ പ്രകാരമുള്ള കാലാവധി കഴിഞ്ഞിട്ടും തല്‍സ്ഥാനത്തു തുടര്‍ന്നതിനാല്‍ കോണ്‍ഗ്രസ് ജില്ലാ ഘടകത്തിന് പരാതി ലഭിക്കുകയും വിഷയം പഠിക്കാന്‍ കോര്‍ കമ്മിറ്റിയെ നിയോഗിക്കുകയുമായിരുന്നു. തുടര്‍ന്ന് സി.ടി വനജയോട് രാജിവയ്ക്കാന്‍ ഡി.സി.സി നിര്‍ദേശിച്ചു. പുതിയ പ്രസിഡന്റിനെ രണ്ടണ്ടാഴ്ചയ്ക്കുള്ളില് തെരഞ്ഞെടുക്കുമെന്നാണ് സൂചന.
തിരുവമ്പാടി ഡിവിഷനില്‍ നിന്നുള്ള ഏലിയാമ്മാ ജോര്‍ജിന്റെ പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് വരെ വൈസ് പ്രസിഡന്റ് മുസ്ലിം ലീഗിലെ സൂപ്പര്‍ അഹമ്മദ്കുട്ടി ഹാജി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."