HOME
DETAILS

കെ.എം ഷാജിക്കെതിരേയുള്ള കുപ്രചാരണം തള്ളിക്കളയുക: മുസ്‌ലിം ലീഗ്

  
backup
September 19, 2017 | 6:24 AM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%82-%e0%b4%b7%e0%b4%be%e0%b4%9c%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3


കണ്ണൂര്‍: അഴീക്കോട് എം.എല്‍.എയും മുസ്‌ലിം ലീഗ് നേതാവുമായ കെ.എം ഷാജിക്കെതിരേ സോഷ്യല്‍ മീഡിയയിലൂടെയും വാര്‍ത്താ മാധ്യമങ്ങളിലൂടെയും ചില താല്‍പര കക്ഷികള്‍ നടത്തിക്കൊണ്ടിരിക്കുന്ന വാസ്തവവിരുദ്ധമായ കുപ്രചാരണങ്ങളെ അവജ്ഞയോടെ തള്ളിക്കളയണമെന്ന് ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദും ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീംചേലേരിയും പറഞ്ഞു. എം.എല്‍.എയെ പൊതുജനമധ്യത്തില്‍ താറടിച്ചു കാണിക്കാനുള്ള കുത്സിത ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ പൊതുജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും വഞ്ചിതരാകരുത്. എം.എല്‍.എക്കെതിരായി ഉയര്‍ന്നുവന്ന തെറ്റായ ആരോപണങ്ങള്‍ക്ക് അദ്ദേഹം തന്നെ കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒന്നരവര്‍ഷം പിന്നിടുമ്പോഴും പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട ഒരു സമിതിയിലും ഉന്നയിക്കാത്ത ആരോപണം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം വാര്‍ത്താമാധ്യമങ്ങളെ ഉപയോഗപ്പെടുത്തി ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് പിന്നിലുള്ള ലക്ഷ്യവും ദുഷ്ടലാക്കും ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യുമെന്നും അവര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനെ വീണ്ടും ആക്രമിക്കാന്‍ ഇസ്റാഈല്‍?; പദ്ധതി അവതരിപ്പിക്കാന്‍  നെതന്യാഹു ട്രംപിനെ കാണുമെന്ന് റിപ്പോര്‍ട്ട്

International
  •  3 days ago
No Image

മലയാളത്തിന്റെ ശ്രീനിക്ക് വിട; സംസ്‌കാര ചടങ്ങുകള്‍ ഔദ്യോഗിക ബഹുമതികളോടെ പൂര്‍ത്തിയായി

Kerala
  •  3 days ago
No Image

ദക്ഷിണാഫ്രിക്കയില്‍ അജ്ഞാതന്റെ വെടിവെപ്പ്; പത്ത് പേര്‍ കൊല്ലപ്പെട്ടു

International
  •  3 days ago
No Image

ഈടുനിൽക്കും, സുരക്ഷയേറും; പുതിയ ഒരു റിയാലിന്റെ പോളിമർ നോട്ട് പുറത്തിറക്കി ഒമാൻ സെൻട്രൽ ബാങ്ക്

oman
  •  3 days ago
No Image

ട്രാഫിക് നിയമം ലംഘിച്ച വാഹനം പൊലിസ് തടഞ്ഞു; പരിശോധനയിൽ പിടിച്ചെടുത്തത് 770 ലിറിക്ക ഗുളികകൾ; യുവാവ് അറസ്റ്റിൽ

Kuwait
  •  3 days ago
No Image

നിതീഷ് കുമാര്‍ ഹിജാബ് വലിച്ചുനീക്കിയ ഡോക്ടര്‍ ജോലിക്ക് എത്തിയില്ല

National
  •  3 days ago
No Image

സമസ്ത സമൂഹത്തിന്റെ അംഗീകാരം നേടിയ സംഘടന: സമദ് മേപ്പുറത്ത് (മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്‌)

samastha-centenary
  •  3 days ago
No Image

സമസ്തയുടെ സന്ദേശം വരും തലമുറകളിലേക്ക് കൈമാറുക: ജമലുല്ലൈലി തങ്ങൾ

samastha-centenary
  •  3 days ago
No Image

ബഹ്‌റൈനിലെ അൽ അരീൻ റിസർവ് ഇനി മുതൽ 'മുഹമ്മദ് ബിൻ സായിദ് നേച്ചർ റിസർവ്'; പേര് മാറ്റം യുഎഇ പ്രസിഡന്റിനോടുള്ള ആദരമായി

bahrain
  •  3 days ago
No Image

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുടെ വീട്ടില്‍നിന്ന്  കള്ളനോട്ടുകെട്ടുകള്‍ കണ്ടെത്തി

Kerala
  •  3 days ago