HOME
DETAILS

കാരുണ്യത്തിന്റെ ഡബിള്‍ ബെല്ലുമായി 'പുഞ്ചിരി'യുടെ സര്‍വിസ്

  
backup
September 19, 2017 | 6:27 AM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%a3%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a1%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%8d%e2%80%8d


ചെറുവത്തൂര്‍: 'പുഞ്ചിരി' പലര്‍ക്കുമിന്നു വെറുമൊരു ബസല്ല. വേദനകളില്‍ മാഞ്ഞുപോയ പുഞ്ചിരി തിരികെയെത്തിക്കുന്ന കൈത്താങ്ങ് കൂടിയാണ്. പലവിധ രോഗങ്ങളാല്‍ വിഷമിക്കുന്നവര്‍ക്ക് കൈത്താങ്ങാവാന്‍ നിരവധി തവണ ഈ ബസില്‍ കാരുണ്യത്തിന്റെ ഡബിള്‍ബെല്‍ മുഴങ്ങി കഴിഞ്ഞു. ചീമേനി പെട്ടിക്കുണ്ട് സ്വദേശി സിദ്ധിഖിന്റെ ഉടമസ്ഥതയിലുള്ളതാണു ബസ്. ബസിന്റെ പേരു പോലെ തന്നെ ഇദ്ദേഹം ആഗ്രഹിക്കുന്നതും നിരാലംബരായവരുടെ പുഞ്ചിരികൂടിയാണ്. വിഷമതകള്‍ അറിയിച്ചാല്‍ അര്‍ഹതപെട്ടവര്‍ ആണെങ്കില്‍ അടുത്ത ദിവസത്തെ യാത്ര കാരുണ്യ യാത്രയായി മാറ്റിവയ്ക്കുന്നതാണു സിദ്ധിഖിന്റെ രീതി.
ഡീസലിന്റെയും ബസ് ജീവനക്കാരുടെയും പ്രതിഫലവും മാറ്റിനിര്‍ത്തി ബാക്കിയുള്ള മുഴുവന്‍ തുകയും അവര്‍ക്കു കൈമാറുകയാണു പതിവ്. ബസിലെ ജീവനക്കാരും അവരുടെ വേതനം കഷ്ടതയനുഭവിക്കുന്നവര്‍ക്കായി നല്‍കി കാരുണ്യയാത്രയില്‍ പങ്കാളികളാവാറുണ്ട്. ചെറുവത്തൂര്‍ കണ്ണങ്കൈയിലെ അഭിനവ്, ചാനടുക്കത്തെ ദിനേശന്‍, അഴിത്തലയിലെ ഇക്ബാല്‍ എന്നിവര്‍ക്ക് സഹായമെത്തിക്കാന്‍ അടുത്തിടെയാണ് 'പുഞ്ചിരി' കാരുണ്യവഴിയില്‍ ഓടിയത്. നാളെ കാരിയിലെ എ.കെ പ്രസാദിനു വേണ്ടി ചെറുവത്തൂര്‍ ഫെയ്‌സ് ബുക്ക് കൂട്ടായ്മയുമായി സഹകരിച്ച് പുഞ്ചിരിബസ് കാരുണ്യ യാത്ര നടത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  2 days ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  2 days ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  2 days ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം

uae
  •  2 days ago
No Image

വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ

latest
  •  2 days ago
No Image

ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി; തെലങ്കാന സ്വദേശിയായ പരിചയസമ്പന്നൻ

qatar
  •  2 days ago
No Image

ധർമേന്ദ്ര പ്രധാനെതിരേ പ്രതിഷേധം ശക്തം; രാജിക്കായി രാജ്യം; 24 മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കണമെന്ന് സമരക്കാർ

National
  •  2 days ago
No Image

നാദാപുരം സ്വദേശിയായ യുവാവ് ഖത്തറിൽ വാഹനമിടിച്ച് മരിച്ചു

qatar
  •  2 days ago
No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago