HOME
DETAILS

അപകടം വരുത്തുന്നുവെന്ന ആക്ഷേപം: സ്പീഡ് ബ്രേക്കറുകള്‍ ഒഴിവാക്കി

  
backup
September 19, 2017 | 6:30 AM

%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%82-%e0%b4%b5%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%b5%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%86


കാഞ്ഞങ്ങാട്: കാസര്‍കോട്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡില്‍ സ്ഥാപിച്ച സ്പീഡ് ബ്രേക്കറുകള്‍ ഒഴിവാക്കി. സ്പീഡ് ബ്രേക്കറുകള്‍ അപകടം വിളിച്ചു വരുത്തുന്നുവെന്ന ആക്ഷേപത്തിനിടെ സ്പീഡ് ബ്രേക്കര്‍ ദുരന്തത്തിന് ഒരാള്‍ കൂടി ഇരയായതോടെയാണു ഇവ ഒഴിവാക്കിയത്. ഞായറാഴ്ച രാത്രി മഡിയനില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് മരിച്ച ബൈക്ക് യാത്രക്കാരന്‍ കൊളവയലിലെ കുഞ്ഞഹമ്മദ് അപകടത്തില്‍പെട്ടത് സ്പീഡ് ബ്രേക്കറിനിടയിലാണ്. കോട്ടയത്തേക്കു പോവുകയായിരുന്ന ബസാണ് ഇടിച്ചത്. ബസ് സ്പീഡ് ബ്രേക്കര്‍ കടക്കുന്നതിനിടയില്‍ കുഞ്ഞഹമ്മദ് ഇതിനകത്തു കുടുങ്ങിയതാണ് ദുരന്തത്തിനു കാരണം.
സ്പീഡ് ബ്രേക്കറുകള്‍ അശാസ്ത്രീയമായാണു സ്ഥാപിച്ചതെന്നാണു നാട്ടുകാര്‍ പറയുന്നത്. അപകടം ഒഴിവാക്കാന്‍ വേണ്ടി സ്ഥാപിച്ച ഇത്തരം സ്പീഡ് ബ്രേക്കറുകള്‍ നിരവധി അപകടങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇത്തരം അപകടത്തില്‍പെട്ട് മരിച്ചവരുടെ എണ്ണം നാലായി. നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്നാണു സ്പീഡ് ബ്രേക്കറുകള്‍ ഇന്നലെ മുതല്‍ ഒഴിവാക്കിയതെന്നു കാഞ്ഞങ്ങാട് ഡിവൈ.എസ്.പി കെ. ദാമോദരന്‍ പറഞ്ഞു. ബേക്കല്‍കോട്ട ജങ്ഷനിലെത്തുന്നതിനു മുമ്പുള്ള വളവിലെ സ്പീഡ് ബ്രേക്കര്‍ നിലനിര്‍ത്തിയതൊഴിച്ചാല്‍ മുഴുവന്‍ ബ്രേക്കറുകളും എടുത്തു മാറ്റിയതായി അദ്ദേഹം പറഞ്ഞു.
ചിത്താരിയിലേക്ക് മതപ്രഭാഷണം കേള്‍ക്കാന്‍ പോകുമ്പോഴാണ് കുഞ്ഞഹമ്മദ് (52) ബസിടിച്ച് മരിച്ചത്. മുസ്‌ലിം ലീഗ് പ്രവര്‍ത്തകനാണ്.

എസ്.കെ.എസ്.എസ്.എഫ് നൂറിന പരിപാടി പ്രകാശനം ചെയ്തു
ബദിയടുക്ക: എസ്.കെ.എസ്.എസ്.എഫ് ബദിയടുക്ക മേഖല കമ്മിറ്റിയുടെ വിഷന്‍ 18ന്റെ ഭാഗമായുള്ള നൂറിന കര്‍മ്മ പദ്ധതിയുടെ പ്രകാശനം സമസ്ത കേന്ദ്ര മുശാവറ ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ നിര്‍വഹിച്ചു.
മാലിക്ക് ദിനാര്‍ ഖത്തിബ് അബ്ദുല്‍ മജീദ് ബാഖവി ഏറ്റുവാങ്ങി. വിഷന്‍ 18 കോഡിനേറ്റര്‍ റഷീദ് ബെളിഞ്ചം, മേഖലാ പ്രസിഡന്റ് ആദം ദാരിമി നാരമ്പാടി, ജനറല്‍ സെക്രട്ടറി ഖലീല്‍ ദാരിമി ബെളിഞ്ചം, നൗഫല്‍ ഹുദവി കൊടുവള്ളി, മൂസ മൗലവി ഉമ്പ്രങ്കള, റസാഖ് അര്‍ഷദി കുമ്പഡാജ, സിദ്ദീഖ് ബെളിഞ്ചം, ഹമീദ് ഖാസിമി പൈക്ക, ജാഫര്‍ മൗലവി മീലാദ് നഗര്‍, ശരീഫ് ഹനീഫി ചര്‍ളടുക്ക, അന്‍വര്‍ തുപ്പക്കല്‍, റഫീഖ് ചെറുണി സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌പൈഡർമാൻ അവതരിച്ചു! സ്‌പെയിനിനെ വിറപ്പിച്ച വോസിൻഹ എന്ന 40കാരൻ !

Football
  •  9 days ago
No Image

വെറുതെയല്ല കേപ് വെർദെ, സ്പാനിഷ് പടയെ പിടിച്ചുകെട്ടി; ലോകകപ്പിൽ അദ്ഭുത സമനില !

Football
  •  9 days ago
No Image

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളിലെ ക്രമക്കേട്; അന്വേഷണത്തില്‍ അലംഭാവമില്ലെന്ന് രാമക്ഷേത്ര നിര്‍മാണ സമിതി ചെയര്‍മാന്‍ 

National
  •  9 days ago
No Image

കുവൈത്തിൽ മുഹറം മാസപ്പിറവി സ്ഥിരീകരിച്ചു; നാളെ ഹിജ്റി പുതുവർഷം, ഒരു ദിവസത്തെ അവധി 

Kuwait
  •  9 days ago
No Image

ആര്‍എസ്എസിന് രജിസ്‌ട്രേഷന്‍ ആവശ്യമില്ല; സംഘടന പ്രവര്‍ത്തിക്കുന്നത് രഹസ്യമായല്ലെന്നും മോഹന്‍ ഭാഗവത്

National
  •  9 days ago
No Image

സമാധാന കരാർ: യു.എസും ഇറാനും ഡിജിറ്റലായി ഒപ്പുവെച്ചു, ഔദ്യോഗിക ഒപ്പുവെക്കൽ വെള്ളിയാഴ്ച

International
  •  9 days ago
No Image

യുഎഇയിൽ നാളെ ഹിജ്റ പുതുവർഷം; ഔദ്യോഗിക പ്രഖ്യാപനവുമായി ഫത്‌വ കൗൺസിൽ

uae
  •  10 days ago
No Image

വയനാട്ടില്‍ 85കാരി കൊല്ലപ്പെട്ട സംഭവം; 17 വയസുകാരന്‍ പിടിയില്‍ 

Kerala
  •  10 days ago
No Image

നെഞ്ചിൽ തുണീഷ്യ, നെറ്റിയിൽ സ്വീഡൻ! ഗോൾ നേടിയിട്ടും ഗാലറിയോട് കൈകൂപ്പി മാപ്പുചോദിച്ച് യാസിൻ അയാരി

Football
  •  10 days ago
No Image

കോഴിക്കോട് ഇതരസംസ്ഥാന തൊഴിലാളിക്ക് മലമ്പനി സ്ഥിരീകരിച്ചു

Kerala
  •  10 days ago