HOME
DETAILS
MAL
അണ്ടര്‍ 17 ലോകകപ്പ്: ഒഴിപ്പിക്കുന്ന വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി
backup
September 19 2017 | 06:09 AM
കൊച്ചി: അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിനായി കലൂര്‍ സ്റ്റേഡിയത്തില്‍ നിന്ന് ഒഴിപ്പിക്കുന്ന വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി. ഇതിനായി ജി.സി.ഡി.എ 25 ലക്ഷം രൂപ കോടതിയില്‍ കെട്ടിവെക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
വ്യാപാരികള്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. മത്സരം നടക്കുന്ന ഒരു മാസക്കാലം വ്യാപാര സ്ഥാപനങ്ങള്‍ അടയ്ക്കണമെന്ന ഫിഫയുടെ കര്‍ശന നിലപാടിനെ തുടര്‍ന്ന് വ്യാപാരികള്‍ക്ക് വിശാല കൊച്ചി വികസന അതോറിറ്റി നോട്ടിസ് നല്‍കിയിരുന്നു. ഇതിനെതിരേ വ്യാപാരികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് നഷ്ടപരിഹാരം നല്കാന് ഹൈക്കോടതി ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."