സാമൂഹിക പുരോഗതിക്ക് സഹായ മനസ്ഥിതിയുളള ജനത വേണം: കലക്ടര്‍
മട്ടാഞ്ചേരി: സാമൂഹിക പ്രതിബദ്ധതയും സഹായ മനസ്ഥിതിയുമുളള ജനതയിലൂടെ നാടിനെ പുരോഗതിയുടെ പാതയില്‍ എത്തിക്കാനാവുമെന്ന് കലക്ടര്‍ മുഹമ്മദ് വൈ. സഫീറുളള. തോപ്പുംപടി ഔവര്‍ ലേഡീസ് കോണ്‍വെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സമൂഹ സൗഹൃദ വിദ്യാലയ സമിതിയുടെ നേതൃത്വത്തില്‍ സുമനസുകളുടെ സഹകരണത്തോടെ നടപ്പിലാക്കിയ ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ പുര്‍ത്തിയാക്കിയ അറുപത്തി ഒന്നാമത് ഭവനത്തിന്റെ തക്കോല്‍ദാന കര്‍മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെറുപ്പത്തില്‍ ബാധിച്ച അസുഖത്തെ തുടര്‍ന്ന് രണ്ട് കാലുകളുടേയും സ്വാധീനം നഷ്ടപ്പെട്ട് ശരീരിക വെല്ലുവിളി നേരിടുന്ന സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിനി കൂടിയായിരുന്ന പെരുമ്പടപ്പ് കള്‍ട്ടസ് റോഡിലെ എല്‍.സി ഹെനി, ജോബി ദമ്പതികള്‍ക്കാണ് 61 ാമത് ഭവനം സമ്മാനിച്ചത്. സ്‌കൂള്‍ ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ മോളി അലക്‌സ് അധ്യക്ഷത വഹിച്ചു. എല്‍.പി വിഭാഗം പ്രധാന അദ്ധ്യാപിക സിസ്റ്റര്‍ ബീനാ , ലില്ലി പോള്‍, പി.റ്റി.എ പ്രസിഡന്റ്മാരായ ഷാജി കുറുപ്പശ്ശേരി ,ടെറീന ജയ്‌സണ്‍ , ജോസഫ് സുമോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."